ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ പ്രധാനമായും രണ്ട് കാര്യങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒന്ന്, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, രണ്ടാമത്തേത് ആവശ്യത്തിന് ഉറങ്ങുക എന്നതാണ്. ഇവ രണ്ടിലേയും കുറവുകൾ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
മനുഷ്യൻ മാത്രമല്ല, സൃഷ്ടിയിലെ എല്ലാ ജീവജാലങ്ങൾക്കും നിലനിൽപ്പിന് വെള്ളം ആവശ്യത്തിന് കുടിക്കേണ്ടതായുണ്ട്. എന്നാൽ ദിവസവും ഒരു മനുഷ്യൻ എത്ര വെള്ളം കുടിക്കണം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പുരുഷൻമാരും സ്ത്രീകളും പ്രതിദിനം കുടിക്കേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടോ എന്നും പലർക്കും സംശയം തോന്നാറുണ്ട്.
ലളിതമായി പറഞ്ഞാൽ, ദാഹം തോന്നുമ്പോഴെല്ലാം വെള്ളം കുടിക്കണം. എന്നാൽ പ്രതിദിനം എത്ര വെള്ളം കുടിക്കണം എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ആരോഗ്യവിദഗ്ധർ നൽകുന്നുമുണ്ട്. ഒരു ദിവസം നിങ്ങൾ 7-8 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ചർമ്മം തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ഇവ എല്ലാത്തിനുമുപരി, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് പ്രധാനമാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ പ്രകാരം സ്ത്രീകൾ 2.7 ലിറ്റർ വെള്ളവും പുരുഷന്മാർ 3.7 ലിറ്റർ വെള്ളവും പ്രതിദിനം കുടിക്കണം. എന്നാൽ ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് പല തരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും പ്രധാനമാണ്. ചായ, കാപ്പി, പാൽ തുടങ്ങിയ പാനീയങ്ങൾ ചിലർ വെള്ളം കുടിക്കുന്നതിനൊപ്പം കണക്കാക്കാറുണ്ട്.
ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം ഒരു ദിവസം 6-8 ഗ്ലാസ് വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നു. ഗ്യാസ്, നെഞ്ചെരിച്ചിൽ എന്നിവയുടെ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തെ ജലാംശം നിലനിർത്തുന്നതിനും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിൽ പലരും മടി കാണിക്കാറുണ്ട്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് സീസൺ പരിഗണിക്കാതെ ദിവസവും 7-8 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.