ശരീരഭാരം വർധിക്കുന്നത് വഴി നമ്മളിൽ പലരും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാന കാരണം. എണ്ണ, മധുരം എന്നിവയാണ് ഇത്തരത്തിൽ ശരീരഭാരം
വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. ഇത്തരത്തിൽ ഭക്ഷണത്തിൻ്റെ അളവ് കുറച്ചാൽ വേഗത്തിൽ ശരീരഭാരം കുറയും. ഇത് നമ്മുടെ ശരീരത്തിൻ്റെ ഊർജ്ജത്തെയും കൂടി ബാധിക്കും. ഇതിന് പരിഹാരം എന്താണ്, എന്തൊക്കെ പകരം കഴിച്ചാലാണ് ഇതിലുള്ള പരിഹാരം ഉണ്ടാവുക എന്നത് പരിശോധിക്കാം. പപ്പായയെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. പപ്പായയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഇത് തടിയും ഭാരവും കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമെന്ന് രീതിയിൽ പപ്പായ ബെസ്റ്റാണ്.
കലോറി വളരെ കുറഞ്ഞ പഴമാണ് പപ്പായയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നാരിൻ്റെ അംശം കൂടുതലായതിനാൽ ഏറെ നേരം കഴിഞ്ഞാലും വയർ നിറഞ്ഞതായി അനുഭവപ്പെടും. പപ്പായയിൽ കലോറി കുറവാണെന്നതിന് പുറമെ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.
പ്രഭാതഭക്ഷണത്തിൽ പപ്പായ
വയറ്റിലെ കൊഴുപ്പും അമിതവണ്ണവും കുറയ്ക്കാൻ ദിവസവും പ്രാതലിൽ പപ്പായ ഉൾപ്പെടുത്തണം. ഇത് ശരീരത്തിന് ധാരാളം ഊർജം നൽകുകയും അധിക കൊഴുപ്പ് ക്രമേണ കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ കഷ്ണങ്ങളാക്കി പ്രഭാതഭക്ഷണത്തിന് കഴിക്കാം
പപ്പായ ജ്യൂസ്
ശരീരഭാരം കുറയ്ക്കാൻ പപ്പായ ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പപ്പായ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. പപ്പായയിലെ പോഷകങ്ങൾ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഫിറ്റ്നസ് മെച്ചപ്പെടുത്താനും സഹായിക്കും.
പാലും പപ്പായയും
പ്രഭാതഭക്ഷണത്തിന് പാലും പപ്പായയും ഗുണം ചെയ്യും. ഇതിനായി പാലും പപ്പായയും മിക്സിയിൽ അടിക്കുക. ഇതിലേക്ക് കുറച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചേർക്കുക.
പപ്പായയും തൈരും
തൈരും പപ്പായയും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. കഴിക്കാനും വളരെ രുചികരമാണ്. ഇതും പൊണ്ണത്തടി കുറയ്ക്കും. പപ്പായ തൈരിനൊപ്പം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.