Feet Tanning: കാലിലെ കരിവാളിപ്പ് മാറാൻ ഈ 5 വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കൂ, Tanning പറപറക്കും!

Feet Tanning: സൂര്യപ്രകാശം കൊണ്ടോ അല്ലെങ്കിൽ പൊടി കാരണമോ നിങ്ങളുടെ പാദങ്ങൾ കറുത്തിരിക്കുകയാണെങ്കിൽ മടിക്കേണ്ട..  ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും.  ഈ ട്രിക്കുകൾ പരീക്ഷിക്കുന്നതിലൂടെ ടാനിംഗ് പമ്പ കടക്കും.

Written by - Ajitha Kumari | Last Updated : Nov 16, 2022, 02:01 PM IST
  • കാലിലെ കരിവാളിപ്പ് മാറാൻ ഈ 5 വീട്ടുവൈദ്യങ്ങൾ
  • ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും
  • ഈ ട്രിക്കുകൾ പരീക്ഷിക്കുന്നതിലൂടെ ടാനിംഗ് പമ്പ കടക്കും
Feet Tanning: കാലിലെ കരിവാളിപ്പ് മാറാൻ ഈ 5 വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കൂ, Tanning പറപറക്കും!

Feet Tanning Home Remedies: പുറത്തുപോകുമ്പോൾ വെയിൽ അടിച്ചിട്ടോ അല്ലെങ്കിൽ പൊടിപടലങ്ങൾ കൊണ്ടോ കാലിൽ പെട്ടെന്ന് അഴുക്ക് അടിഞ്ഞുകൂടാറുണ്ട്.  ചില സമയങ്ങളിൽ ടാനിംഗ് കാരണം കാലിൽ ചെരിപ്പിന്റെ ഡിസൈൻ പ്രിന്റ് ചെയ്യുന്ന രീതിയിലുള്ള അടയാളങ്ങളും വരാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പാർലറിലെ ചെലവേറിയ ട്രീറ്റ്മെന്റിനെക്കാളും മികച്ച ഫലം നൽകുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്.  ഇത് പരീക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് അതിശയകരമായ ഫലം ലഭിക്കുകയും ചെയ്യും.  പക്ഷേ, ഇത് നിങ്ങൾ ശരിയ്ക്ക് ഉപയോഗിക്കണം.  ഈ ഫൂട്ട് പായ്ക്കുകൾ നിഗ്നളുടെ പാദങ്ങൾ സ്‌ക്രബ് ചെയ്യുകയും അതിലൂടെ നിങ്ങളുടെ കാലിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. എന്തൊക്കെയാണ് ആ സൂത്രങ്ങൾ എന്ന് നമുക്കറിയാം...

Also Read: Weight Loss Tips: ശൈത്യകാലത്ത് ഈ സൂപ്പ് കുടിക്കൂ... വെറും 7 ദിവസത്തിനുള്ളിൽ തടി പമ്പകടക്കും!

കാലിലെ കരുവാളിപ്പ് അകറ്റാൻ വീട്ടുവൈദ്യങ്ങൾ (Feet Tanning Home Remedies )

പാലും ക്രീം (milk and cream)

കാലിൽ കാണുന്ന കറുപ്പ് അകറ്റുന്നതിനൊപ്പം ഇതിന്റെ ഉപയോഗം പാദത്തിൽ ഈർപ്പവും നൽകും. ആവശ്യത്തിനുള്ള ഈർപ്പം പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ 4 മുതൽ 5 വരെ സ്പൂൺ പാൽ എടുത്ത സഹേശം അതിൽ ഒരു വലിയ സ്പൂൺ ഫ്രഷ് ക്രീം  മിക്സ് ചെയ്യുക. ഇത് കൈകൊണ്ട് കാലിൽ നന്നായി പുരട്ടുക ശേഷം ഒരു 2-3 മണിക്കൂർ കഴിഞ്ഞ് കഴുകുക. ഈ മിശ്രിതം രാത്രി മുഴുവൻ കാലിൽ വയ്ക്കാം.

മഞ്ഞൾ, കടലമാവ് മിശ്രിതം (turmeric and gram flour)

മഞ്ഞൾ കടലമാവ് ചേർത്തുള്ള ഈ മിശ്രിതം ചേർത്ത് കാലിൽ പ്രട്ടുനനത്തിലൂടെ സ്‌ക്രബ് ചെയ്യുന്നതിന്റെ ഫലം ലഭിക്കുകയും കാലിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും അതിലൂടെ ടാനിംഗ് മാറ്റാനും കഴിയും. ഒഇതിനായി ഒരു പാത്രത്തിൽ കടലമാവ് എടുത്ത് അര ടീസ്പൂൺ മഞ്ഞൾ കലർത്തി അതിലേക്ക് തൈര് ചേർത്ത് പേസ്റ്റ് ആക്കുക.  ഈ പേസ്റ്റ് 15 മുതൽ 20 മിനിറ്റ് വരെ കാലിൽ തേച്ചുപിടിപ്പിച്ചിട്ട് കഴുകി കളയാം.  

Also Read: Viral Video: സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് നദിയിലേക്ക് ചാടിയ പോത്ത് ചെന്നുപെട്ടതോ..! വീഡിയോ വൈറൽ

ഓട്‌സും തൈരും (Oats and Yogurt)

ഓട്‌സ് തൈരിൽ പൊടിച്ച് ചേർത്ത ശേഷം ഈ മിശ്രിതം കാലിൽ 20 മിനിറ്റ് വെയ്ക്കുക ശേഷം കഴുകുക. ഇത് നല്ലൊരു സ്‌ക്രബ് ആണ്. ഇത് നിങ്ങൾക്ക് ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഉപയോഗിക്കാം. കാലുകൾ കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടുക.

തൈരും തക്കാളിയും (Yogurt and Tomatoes)

ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാൻ തക്കാളി ജ്യൂസ് ഗുണം ചെയ്യും. ഇത് ചർമ്മം വൃത്തിയാക്കാനും തിളങ്ങാനും സഹായിക്കും. തൈര് ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. കരുവാളിപ്പ് മാറാൻ തക്കാളിയുടെ തൊലി എടുത്ത് പൊടിക്കുക. ശേഷമ്മിതിൽ ഒരു സ്പൂൺ തൈര്അ ചേർത്ത് അരമണിക്കൂറോളം കാലിൽ വച്ച ശേഷം കഴുകി കളയുക.

Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും

പപ്പായയും തേനും (Papaya and Honey)

പഴുത്ത പപ്പായയുടെ പൾപ്പ് എടുത്ത് അതിൽ തേൻ ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് അരമണിക്കൂറോളം കാലിൽ വച്ചതിന് ശേഷം കഴുകുക. നല്ല ഫലം ലഭിക്കുന്നതിന് ഇതിനെ ആഴ്ചയിൽ 2 തവണ ഉപയോഗിക്കുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News