Body Weight Control: പ്രമേഹ രോഗികൾക്ക് അമിതവണ്ണം അപകടം, ശരീരഭാരം എങ്ങനെ നിയന്ത്രിക്കാം?

പൊണ്ണത്തടിയുള്ളവരിൽ പലർക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 05:07 PM IST
  • പൊണ്ണത്തടിയുള്ളവരിൽ പലർക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി.
Body Weight Control: പ്രമേഹ രോഗികൾക്ക് അമിതവണ്ണം അപകടം, ശരീരഭാരം എങ്ങനെ നിയന്ത്രിക്കാം?

Body Weight Control: ഇന്ന് സാധാരണ ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  

പൊണ്ണത്തടി. അമിതവണ്ണം ഇന്ന് കാണുന്ന ഒട്ടുമിക്ക രോഗങ്ങളുടേയും പ്രധാന കാരണമായി കണക്കപ്പെടുന്നു.  ആരോഗ്യവിദഗ്ധര്‍  പറയുന്നതനുസരിച്ച് പൊണ്ണത്തടി പ്രമേഹ രോഗികൾക്ക് ഏറെ അപകടകരമാണ്. 

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ രോഗങ്ങളിലൊന്നാണ് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ ((ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ 150% വർധനവുണ്ടായതായി ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു. 

പൊണ്ണത്തടിയുള്ളവരിൽ പലർക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. 

Also Read:   World Pneumonia Day 2022: ന്യുമോണിയ അപകടകരമോ? ഈ അണുബാധയുടെ ലക്ഷണങ്ങളും ചികിത്സയും അറിയാം

അരക്കെട്ട് 40 ആണെങ്കിൽ ജാഗ്രത പാലിക്കുക..!!
പ്രമേഹമുള്ള പുരുഷന്മാരുടെ അരക്കെട്ടിന്‍റെ അളവ് 40-ൽ കൂടുതലാണെങ്കിൽ, സ്ത്രീകളുടെ അരക്കെട്ടിന്‍റെ വലുപ്പം 30-ൽ കൂടുതലാണെങ്കിൽ അവര്‍ പൊണ്ണത്തടിയുടെ പിടിയിലാണ് എന്ന് കരുതാം. ഇവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.  

Also Read:  Pepper Tea: ശരീരഭാരം കുറയ്ക്കും, തൊണ്ടവേദന അകറ്റും, കുരുമുളക് ചായയ്ക്ക് ഗുണങ്ങള്‍ ഏറെ

പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, 
ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (BMI) അളക്കേണ്ടതുണ്ട്.  
ആരോഗ്യവാനായ ഒരി വ്യക്തിയുടെ  ബോഡി മാസ് ഇൻഡക്സ് ( 18.5 മുതൽ 24  വരെ ആയിരിക്കണം. BMI 18.5-ൽ കുറവാണെങ്കിൽ, രോഗിയുടെ ശരീരഭാരം കുറവാണെന്നും 24-ന് മുകളില്‍ ആണ് എങ്കില്‍  രോഗിക്ക് അമിതഭാരമുണ്ടെന്നും അർത്ഥമാക്കുന്നു. 

നിങ്ങളുടെ BMI ലെവൽ 25 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് പ്രമേഹം 2, ഹൃദ്രോഗം അല്ലെങ്കിൽ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്, ബിഎംഐ 30-ൽ കൂടുതലുള്ളപ്പോൾ, അമിതവണ്ണത്തിന്‍റെ പിടിയിലാണ്. 

പ്രമേഹരോഗികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം 

1. പ്രമേഹ രോഗി ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ്, ഉയർന്ന ഫൈബർ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അരിക്കും ഗോതമ്പിനും പകരം ബീൻസ്, മധുരക്കിഴങ്ങ്, മരച്ചീനി എന്നിവ കൂടുതല്‍ കഴിക്കാം.

2. പ്രമേഹ രോഗി കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക വ്യായാമം ചെയ്യണം, അതായത് വേഗതയുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്. ജോഗിംഗ്, ഓട്ടം തുടങ്ങിയ 75 മിനിറ്റ് ആയാസകരമായ പ്രവർത്തനങ്ങളുമായി അവർക്ക് ഇത് സംയോജിപ്പിക്കാനും കഴിയും. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സ്ട്രെച്ച് ബാൻഡ് പോലുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും പ്രമേഹ രോഗികള്‍  ചെയ്യണം.

3.പ്രമേഹ രോഗികൾ ശരീരത്തില്‍കൂടുതല്‍  ജലാംശം നിലനിർത്താന്‍ ശ്രദ്ധിക്കണം.  അതായത്,  അവര്‍ ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളമോ മറ്റ് ദ്രാവകമോ കുടിക്കണം.

4. പ്രമേഹ രോഗികള്‍ക്ക് നല്ല ഉറക്കം ആവശ്യമാണ്. അതായത്,  ഉറക്കം പൂർണ്ണമായില്ലെങ്കിൽ, അത് ശരീരത്തിൽ സമ്മർദ്ദം ഉണ്ടാക്കും. ഇത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർദ്ധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, അതുകൊണ്ടാണ് ആരോഗ്യമുള്ള ഒരാൾ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങണം എന്ന് പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News