Hunsa tea: അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഹുൻസാ ടീ

അമിത വണ്ണം പലപ്പോഴും വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല.ശരീരഭാരവും അമിത വണ്ണവുമൊക്കെ വേഗത്തിൽ കുറയണമെങ്കിൽ ചില കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്.

Written by - Akshaya PM | Last Updated : Mar 22, 2022, 07:04 PM IST
  • അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ എല്ലാ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം
  • വീട്ടിൽ തന്നെ തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത
  • വെറും വയറ്റിൽ കുടിയ്ക്കുന്നതാണ് കൂടുതൽ നല്ലത്
Hunsa tea: അമിതവണ്ണവും പ്രമേഹവും കുറയ്ക്കാൻ ഹുൻസാ ടീ

അമിത വണ്ണം പലപ്പോഴും വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. ശരീരഭാരവും അമിത വണ്ണവുമൊക്കെ വേഗത്തിൽ കുറയണമെങ്കിൽ ചില കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. അവ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഡയറ്റും ഭക്ഷണ നിയന്ത്രണവും വ്യായാമവും എല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്. 

രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങളെക്കാള്‍ നമുക്ക് സുപരിചിതമായ ഔഷധസസ്യങ്ങളും മറ്റ് ആയുർവേദ കൂട്ടുകളും ഉപയോഗിച്ച് ശരീരം സംരക്ഷിക്കാനുളള സാധ്യതകൾ ഏറെയാണ്. ശരീരത്തിലെ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് എന്നിവയെ മാറ്റി അമിതവണ്ണവും പ്രമേഹവും കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ എല്ലാ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം.

ഹുൻസാ ടീ ചേരുവകൾ 

വെള്ളം    –  രണ്ടു കപ്പ്
ഏലയ്ക്ക   – രണ്ടെണ്ണം 
പട്ട        – വലിയ കഷ്ണം 
പുതിനയില  – അഞ്ചെണ്ണം
വെല്ലം(ശർക്കര)  – ആവശ്യത്തിന് 
തുളസിയില –  10 എണ്ണം 
തേയില – ആവശ്യമുണ്ടെങ്കിൽ ഒരു നുളള്
നാരങ്ങാ നീര് – ഒരു ടേബിൾ സ്പൂൺ

തയാറാക്കാം ഹുൻസാ ടീ

ആദ്യം വെളളം രണ്ടു കപ്പ് എടുത്ത് ചൂടാക്കുക,ഇതിലേക്ക് നാരാങ്ങാ നീരൊഴികെ ബാക്കി വരുന്ന ചേരുവകൾ എല്ലാം ചേർത്ത് വീണ്ടും നന്നായി തിളപ്പിയ്ക്കുക.ചായ നന്നായി തിളച്ചതിനു ശേഷം തീ വളരെ കുറച്ച് വച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കുക. ചായ അരിപ്പ ഉപയോഗിച്ച് അരിച്ച് ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് നാരാങ്ങാ നീരു ചേർത്ത് കുടിയ്ക്കുക. വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് നല്ലത്. 

Trending News