Sleeping tips: എത്ര ശ്രമിച്ചിട്ടും രാത്രിയിൽ ഉറക്കം വരുന്നില്ലേ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ, 10 മിനിറ്റിൽ ഉറങ്ങും!

Tips For Good Sleep: രാത്രി കിടക്കുന്നതിന് മുമ്പ് കുളിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ഫ്രഷ് ഫീൽ ലഭിക്കുകയും ഉറക്കം വേഗത്തിലാകുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : May 16, 2023, 10:33 AM IST
  • കുളിക്കാൻ കഴിയുന്നില്ലെങ്കിൽ കിടക്കുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുന്നത് ഒരു ശീലമാക്കുക.
  • എണ്ണ ഉപയോഗിച്ച് അഞ്ച് മിനിറ്റ് നിങ്ങളുടെ പാദങ്ങളുടെ അടിഭാഗം മസാജ് ചെയ്യുന്നത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു.
  • ചെറുചൂടുള്ള പാൽ കുടിക്കുന്നത് മികച്ചതും വേഗത്തിലുള്ളതുമായ ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കും.
Sleeping tips: എത്ര ശ്രമിച്ചിട്ടും രാത്രിയിൽ ഉറക്കം വരുന്നില്ലേ? ഇക്കാര്യങ്ങൾ പരീക്ഷിക്കൂ, 10 മിനിറ്റിൽ ഉറങ്ങും!

രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും പല രോഗങ്ങൾക്കും കാരണമാകുന്നു. രാത്രി വൈകുവോളം ഉറങ്ങാതെ ഇരിക്കുകയും ഇത് പതിവായി തുടരുകയും ചെയ്താൽ അത് പല രോഗങ്ങൾക്കും കാരണമാകുമെന്നതിൽ സംശയമില്ല. സ്ഥിരമായി ഉറക്കം കുറഞ്ഞാൽ രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകാം. അതിനാൽ കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക തന്നെ വേണം. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ വേഗത്തിൽ ഉറങ്ങാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കാം. 

- രാത്രി കിടക്കുന്നതിന് മുമ്പ് കുളിക്കുക. കുളിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. കുളിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ഫ്രഷ് ഫീൽ ലഭിക്കുകയും ഉറക്കം വേഗത്തിലാകുകയും ചെയ്യുന്നു. കുളിക്കാൻ കഴിയുന്നില്ലെങ്കിൽ കിടക്കുന്നതിന് മുമ്പ് കൈയ്യും കാലും കഴുകുന്നത് ഒരു ശീലമാക്കുക.

ALSO READ: അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം

ഏതെങ്കിലും എണ്ണ ഉപയോഗിച്ച് അഞ്ച് മിനിറ്റ് നിങ്ങളുടെ പാദങ്ങളുടെ അടിഭാഗം മസാജ് ചെയ്യുന്നത് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു. പാദത്തിന്റെ അടിഭാഗത്ത് അക്യുപ്രഷർ പോയിന്റുകളുണ്ട്, അതിൽ ഓയിൽ മസാജ് ചെയ്യുന്നത് ശരീരത്തിന് വിശ്രമം നൽകുന്നു. 

- ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് മികച്ചതും വേഗത്തിലുള്ളതുമായ ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കും. ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർക്കുന്നത് നല്ലതാണ്.

- ഉറങ്ങുന്നതിനു മുമ്പ് കിടക്ക നന്നായി വൃത്തിയാക്കുക. വൃത്തിയുള്ള കിടക്കയിൽ കിടന്നാൽ വേഗത്തിൽ ഉറക്കം വരും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ലൈറ്റ് ഡിം ചെയ്യുക, ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പെട്ടെന്ന് ഉറങ്ങും.

- ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ മാറ്റിവെയ്ക്കുക. ടിവി ഓഫ് ചെയ്യുകയും വേണം. ഇവ രണ്ടും തലച്ചോറിനെ കൂടുതൽ സജീവമാക്കുകയും ഉറക്കം വരാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നവയാണ്. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ കയ്യിൽ എടുത്താൽ മണിക്കൂറുകളോളം വീഡിയോ കണ്ടിരിക്കുന്നവരാണ് ഭൂരിഭാ​ഗവും. ഇന്ന് യുവാക്കൾക്കിടയിൽ ഉറക്കക്കുറവ് വർധിക്കാൻ കാരണവും ഇതുതന്നെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News