Black tea: നിങ്ങൾ അമിതമായി കട്ടൻ ചായ കുടിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കിഡ്നി സ്റ്റോൺ

Tea Health Risk: ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 09:44 PM IST
  • ചില ആളുകൾക്ക് കട്ടൻ ചായ അളവില്ലാതെ കുടിക്കുന്ന ശീലമുണ്ട്.
  • ഇതോടൊപ്പം ചിലർ ലെമൺ ടീയും ധാരാളം കുടിക്കാറുണ്ട്.
  • ഇതുമൂലം ശരീരത്തിലെ ഓക്‌സൈലേറ്റിന്റെ അളവ് വർദ്ധിക്കുന്നു.
Black tea: നിങ്ങൾ അമിതമായി കട്ടൻ ചായ കുടിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കിഡ്നി സ്റ്റോൺ

ഇന്ത്യയിലെ മിക്ക ആളുകളും ഒരു കപ്പ് ചായയിൽ നിന്നാണ് അവരുടെ ദിവസം ആരംഭിക്കുന്നത്. ചായ കുടിച്ചാൽ മടി ഇല്ലാതാകുമെന്നും നല്ല ഉന്മേഷം കിട്ടുമെന്നുമാണ് മിക്കവരുടെയും വിചാരം. ജോലി ചെയ്യുന്നവർക്കാണെങ്കിൽ ചായ എന്നാൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. 

തേയിലയിൽ കഫീൻ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. അതുകൊണ്ടാണ് ചായ കുടിക്കുമ്പോൾ നിങ്ങൾക്ക് ഉന്മേഷം തോന്നുന്നത്. ഒരാൾ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, ഒരാൾ ഒരു ദിവസം 5 - 8 കപ്പ് ചായയോ അതിൽ കൂടുതലോ കുടിക്കുകയാണെങ്കിൽ അയാൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന കാര്യത്തിൽ സംശയമില്ല. 

ALSO READ: പ്രത്യുൽപാദനക്ഷമതയെ ബാധിക്കും, പുരുഷന്മാര്‍ ഈ 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം

അമിതമായി ചായ കുടിക്കുന്നത് കിഡ്‌നി സ്‌റ്റോൺ ഉണ്ടാകാൻ കാരണമാകും

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പാൽ ചായയ്ക്ക് പകരം ലെമൺ ടീയും ഗ്രീൻ ടീയും കുടിക്കുന്നവർ നിരവധിയുണ്ട്. എന്നാൽ അമിതമായി എന്ത് കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണെന്ന് നാം മനസ്സിലാക്കണം. ഇവയെല്ലാം അമിതമായി ഉപയോഗിക്കുന്നത് കിഡ്നിയിൽ സ്റ്റോൺ രൂപപ്പെടാൻ കാരണമാകും.

വിറ്റാമിൻ സി അമിതമായാൽ ആരോഗ്യത്തിന് ഹാനികരമാണ്

ചില ആളുകൾക്ക് കട്ടൻ ചായ അളവില്ലാതെ കുടിക്കുന്ന ശീലമുണ്ട്. ഇതോടൊപ്പം ചിലർ ലെമൺ ടീയും ധാരാളം കുടിക്കാറുണ്ട്. ഇതുമൂലം ശരീരത്തിലെ ഓക്‌സൈലേറ്റിന്റെ അളവ് വർദ്ധിക്കുന്നു. വിറ്റാമിൻ സി ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്ക് വിറ്റാമിൻ സി കൂടിയേ തീരൂ. നമുക്ക് പ്രതിദിനം 75 മുതൽ 90 മില്ലിഗ്രാം വരെ വിറ്റാമിൻ സി ആവശ്യമാണ്. ശരീരത്തിൽ വിറ്റാമിൻ സി കുറവാണെങ്കിൽ 1000 മില്ലിഗ്രാം വരെ വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്.

കട്ടൻ ചായയോ ലെമൺ ടീയോ അമിതമായി കുടിക്കുന്നത് നല്ലതല്ല 

നിങ്ങൾ വിറ്റാമിൻ സി ഗുളികകളോ ലെമൺ ടീയോ കട്ടൻ ചായയോ അമിതമായി കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന് അപകടകരമാണെന്ന് ഓർക്കുക. വിറ്റാമിൻ സി വിഘടിച്ച് ഓക്‌സലേറ്റായി മാറുകയും ഇതുമൂലം കാൽസ്യത്തിന്റെ അളവ് കൂടുകയും കിഡ്നി സ്റ്റോൺ രൂപപ്പെടുകയും ചെയ്യും. കൂടാതെ, കരൾ രോഗം, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. വൃക്കയ്ക്ക് തകരാർ പോലും സംഭവിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News