കോവിഡിന് പാരമ്പര്യ ചികിത്സാരീതിയുമായി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്...!!

ലോകമാകമാനം ഭീതി പടര്‍ത്തി പകരുന്ന കോവിഡ്-19 (COVID-19) ന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല.   വന്‍ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ രാജ്യത്തെ ജനങ്ങള്‍ ഈ  രോഗത്തെ ഭയന്നാണ്  ജീവിക്കുന്നത്...

Last Updated : Jul 30, 2020, 05:04 PM IST
  • ശരീരത്തിനുള്ള പ്രതിരോധ ശേഷി ഒന്നുകൊണ്ടു മാത്രമേ കോവിഡിനെ കീഴ്പ്പെടുത്താന്‍ കഴിയൂ
  • കോവിഡ് പോലെയുള്ള രോഗങ്ങള്‍ പോലും ചികിത്സിച്ച് ഭേദമാക്കുന്ന ഒരു ആയുര്‍വേദാശുപത്രിയുണ്ട് തലസ്ഥാനമായ ഡല്‍ഹിയില്‍.
  • പാരമ്പര്യ രീതിയിലൂന്നിയ ഇവിടുത്തെ ചികിത്സ വന്‍ വിജയമാണ് എന്നാണ് കേന്ദ്ര ആയുര്‍മന്ത്രാലയം അഭിപ്രായപ്പെടുന്നത്.
കോവിഡിന് പാരമ്പര്യ ചികിത്സാരീതിയുമായി അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്...!!

ന്യൂഡല്‍ഹി: ലോകമാകമാനം ഭീതി പടര്‍ത്തി പകരുന്ന കോവിഡ്-19 (COVID-19) ന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല.   വന്‍ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ രാജ്യത്തെ ജനങ്ങള്‍ ഈ  രോഗത്തെ ഭയന്നാണ്  ജീവിക്കുന്നത്...

രാജ്യത്ത്  കോവിഡ് മുക്തരാകുന്നവരുടെ  എണ്ണം വര്‍ധിക്കുന്നുണ്ട് എങ്കിലും മരണത്തിന് കീഴ്പ്പെടുന്നവരുടെ എണ്ണവും കുറവല്ല. വൈറസ്  വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മുഖ്യ  നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ശരിയായ ഭക്ഷണ രീതി പിന്തുടര്‍ന്ന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്. ശരീരത്തിനുള്ള പ്രതിരോധ ശേഷി ഒന്നുകൊണ്ടു മാത്രമേ ഈ രോഗത്തെ  കീഴ്പ്പെടുത്താന്‍ കഴിയൂ എന്നത് തന്നെയാണ് കാരണം. 

അതേസമയം, ഭാരത സംസ്കാരത്തിന്‍റെ ഭാഗമായ  പാരമ്പര്യ  ചികിത്സാരീതി പിന്തുടര്‍ന്ന്  കോവിഡ്  പോലെയുള്ള രോഗങ്ങള്‍ പോലും ചികിത്സിച്ച് ഭേദമാക്കുന്ന  ഒരു  ആയുര്‍വേദാശുപത്രിയുണ്ട്  തലസ്ഥാനമായ ഡല്‍ഹിയില്‍.  കേന്ദ്ര ആയുര്‍മന്ത്രാലയം ആണ് ഈ ആയുര്‍വേദാശുപത്രിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, All India Institute of Ayurveda (AIIA) ആണത്. 

ലോകത്തൊരിടത്തും കൊറോണ വൈറസിന്  പ്രതിവിധി കണ്ടെത്താത്ത സാഹചര്യത്തിലും  ചികിത്സക്കായെത്തിയ എല്ലാ രോഗികളും കോവിഡ് മുക്തരാകുകയും ഗുരുതരമായ പ്രശ്നങ്ങളില്ലാതെ തുടര്‍ ജീവിതത്തിലേക്ക് കടക്കുകയും ചെയ്ത അനുഭവമാണ് ഈ ആയുര്‍വേദാശുപത്രിയ്ക്ക് പറയാനുള്ളത്.

ഇവിടെ കോവിഡ് ബാധിച്ച്‌ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് പ്രത്യേകമായ ഭക്ഷണവും യോഗയും അടങ്ങിയ ആയുര്‍വേദ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കുന്നു. പാരമ്പര്യ  രീതിയിലൂന്നിയ ഇവിടുത്തെ ചികിത്സ വന്‍ വിജയമാണ് എന്നാണ് കേന്ദ്ര ആയുര്‍മന്ത്രാലയം അഭിപ്രായപ്പെടുന്നത്. 

 

Trending News