Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ

Mpox Clade 1B Variant: ആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 01:22 PM IST
  • രോ​ഗം ബാധിച്ച മൃ​ഗങ്ങളിൽ നിന്നാണ് ഈ വൈറസ് പകരുന്നത്
  • അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോ​ഗം പടരുന്നു
Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേ​ഗത്തിൽ

എംപോക്സ് വൈറസിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ റിപ്പോർട്ട് ചെയ്തു. വൈറസിന്റെ ക്ലേഡ് 1 ബി സ്ട്രെയിൻ ആണ് റിപ്പോർട്ട് ചെയ്തതെന്ന് തായ്ലൻഡ് സ്ഥിരീകരിച്ചു. എംപോക്സ് വൈറസ് വേരിയന്റിന്റെ ആഫ്രിക്കയ്ക്ക് പുറത്ത് സ്ഥിരീകരിച്ച രണ്ടാമത്തെ കേസാണിത്. എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് ക്ലേഡ് 1 ബി 3.6 ശതമാനം കേസുകൾ മരണത്തിന് കാരണമാകുന്നു. കുട്ടികളിൽ ഇത് കൂടുതൽ അപകടസാധ്യതയ്ക്ക് കാരണമാകുന്നു. തായ്ലൻഡിൽ ആദ്യമായി രോ​ഗനിർണയം നടത്തിയ മങ്കിപോക്സ് ക്ലേഡ് 1 ബി സ്ട്രെയിൻ ആണെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്നതായി ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ തോങ്ചായ് കിരത്തിഹട്ടായ്ക്കോൺ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കോൺടാക്റ്റ് ട്രെയ്സിങ് വഴി മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി

ക്ലേഡ് 1 ബി വ്യാപനതോത് കൂടുതലായതിനാൽ ഇത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. രോ​ഗം ബാധിച്ച മൃ​ഗങ്ങളിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോ​ഗം പടരുന്നു. പനി, പേശീവേദന എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ. എംപോക്സ് ദശാബ്ദങ്ങളായി ഉണ്ടാകുന്ന രോ​ഗമാണെങ്കിലും ഇതിന്റെ പുതിയ വേരിയന്റ് ക്ലേഡ് 1 ബി കൂടുതൽ മാരകമാണ്.

ക്ലേഡ് 1 ബി വേരിയന്റിന്റെ ഒരു കേസ് കഴിഞ്ഞയാഴ്ച സ്വീഡനിൽ സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ എംപോക്സ് വർധിക്കുന്ന സാഹചര്യത്തിൽ ലോകാരോ​ഗ്യസംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പുതിയ വേരിയന്റ് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ലോകാരോ​ഗ്യ സംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശരീര സ്രവങ്ങൾ വഴി രോ​ഗവ്യാപനം ഉണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News