ഒമിക്രോൺ രോഗബാധ (Omicron Covid Variant) പടർന്ന് പിടിക്കുന്നതിന് മുമ്പ് യുകെയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ കാലാവധി 10 ദിവസങ്ങൾ ആയിരുന്നു. എന്നാൽ പുതിയ വകഭേദത്തിന്റെ വരവോട് കൂടി ഗവണ്മെന്റ് ഇത് 7 ദിവസങ്ങൾ മാത്രമായി വെട്ടിച്ചുരുക്കിയിരുന്നു. അതേസമയം അറ്റ്ലാൻറ്റിക്സിൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദ്ദേശ പ്രകാരം ക്വാറന്റൈൻ കാലാവധി 5 ദിവസങ്ങൾ ആക്കിയിരുന്നു.
ഇപ്പോൾ ഇംഗ്ലണ്ടിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ കാലാവധി 5 ദിവസമായി വെട്ടികുറച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ജനുവരി 17 മുതൽ, ഇംഗ്ലണ്ടിലെ ആളുകൾക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം രണ്ട് ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ ഫലം നെഗറ്റീവായാൽ ക്വാറന്റൈൻ വിടാം.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. രോഗബാധിച്ച 5,340 പേരിലെ വൈറസ് പൂർണമായും ഒഴിവാക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഈ പഠനം ആർടിപിസിആർ ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല നടത്തിയിരിക്കുന്നത്, രോഗം മാറിയതിന് ശേഷവും മറ്റുള്ളവരിലേക്ക് രോഗം പകരുന്ന വൈറസ് ശരീരത്തിൽ നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂട്ടിയാണ്.
ALSO READ: Covid | കോവിഡ് ബാധിതരിൽ ബ്രെയിൻ ഫോഗ്; വൈറസ് സ്പൈനൽ ഫ്ലൂയിഡിനെ ബാധിക്കുന്നതിന്റെ ഫലമാകാമെന്ന് പഠനം
എന്നാൽ ചില പഠനങ്ങൾ രോഗബാധിതരുടെ ശരീരത്തിൽ 10 ദിവസങ്ങൾ വരെ രോഗം പടർത്തുന്ന രീതിയിൽ വൈറസ് നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ക്വാറന്റൈൻ കാലാവധി 10 ദിവസങ്ങൾ വരെ വേണമെന്നാണ്. എന്നാൽ ചിലരിൽ ഇത് 5 ദിവസങ്ങൾ കൊണ്ട് തന്നെ പൂർണമായും ഭേദമാകും. എന്നാൽ ചിലരിൽ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...