ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു കാലമാണിത്. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഇവ പരിഹരിക്കുകയെന്ന വെല്ലുവിളി പലർക്കും ഇഷ്ടമാണ്. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.
ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
Also Read: Optical Illusion: മാനുകൾക്കിടയിൽ ഒരു മയിൽ! 15 സെക്കൻഡിൽ കണ്ടെത്താമോ?
ഒരു വസ്തുവിന്റെയോ ഒരു ഡ്രോയിംഗിന്റെയോ ചിത്രം കാണിച്ച് അതിൽ നമ്മളെ കുഴപ്പിക്കുന്ന പലരീതിയിലുള്ള ചോദ്യങ്ങളാണ് ചോദക്കുന്നത്. ഈ ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിങ്ങൾ എങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ നൽകും. ഒറ്റ നോട്ടത്തിൽ നമ്മൾ കാണുന്നത് മാത്രമായിരിക്കില്ല ആ ചിത്രത്തിലുണ്ടാകുക. മറഞ്ഞിരിക്കുന്ന വസ്തുക്കളോ, അർത്ഥമോ എന്തെങ്കിലുമൊക്കെ അതിലുണ്ടാകും. അത്തരത്തിലൊരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ ലേഡീസ് ടീ റൂമിനുള്ളിൽ എത്ര എലികൾ ഉണ്ടെന്നതാണ് കണ്ടെത്തേണ്ടത്. അഞ്ച് സെക്കൻഡിൽ കണ്ടെത്താനാകുമോ? ചിത്രത്തിൽ രണ്ട് സ്ത്രീകൾ മുറിക്കുള്ളിൽ ചായ കുടിക്കുന്നു. ഇവർക്കിടയിൽ നിന്നാണ് എലിയെ കണ്ടെത്തേണ്ടത്.
ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് സൂക്ഷ്മമായി പരിശോധിക്കുക. ലേഡീസ് ടീ റൂമിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന എലികളെ കണ്ടെത്താൻ ശ്രമിക്കുക. മറഞ്ഞിരിക്കുന്ന ഒരു എലിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. ആദ്യ നോട്ടത്തിൽ തന്നെ നിങ്ങൾക്ക് അത് കണ്ടെത്താനാകും. ഒരു സ്ത്രീയുടെ കസേരക്കടിയിലാണ് ഒരു എലി ഒളിച്ചിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ എലി മുറിയ്ക്കുള്ളിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത്? ആകെ രണ്ട് എലികളാണ് ചിത്രത്തിലുള്ളത്. എലിയെ കണ്ടെത്താൻ സാധിച്ചോ? ഇടത് സൈഡിൽ ഇരിക്കുന്ന സ്ത്രീയുടെ തലയിലാണ് രണ്ടാമത്തെ എലിയുള്ളത്. എലികളെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു.
ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...