ദിനംപ്രതി നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടാറുള്ളത് . അതിൽ മിക്ക ചിത്രങ്ങളും ആളുകളെ ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ പലപ്പോഴും ആളുകളുടെ സ്വഭാവവും, വ്യക്തിത്വവും, ചിന്തിക്കുന്ന കാര്യങ്ങളും ഒക്കെ മനസിലാക്കാൻ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങളുടെ മറ്റൊരു ഗുണം ഇവ നിങ്ങളുടെ നിരീക്ഷണ പാടവം അളക്കാൻ സഹായിക്കും എന്നതാണ്. തങ്ങളുടെ രോഗികളെ കുറിച്ച് പഠിക്കാൻ പലപ്പോഴും മാനസിക ആരോഗ്യ വിദഗ്ദ്ധന്മാരും ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ ഒരു ആന കൂട്ടത്തെ കാണാം. ആനക്കൂട്ടത്തിൽ കൊമ്പനാനകളും, പിടിയാനകളും, കുട്ടിയാനകളും ഒക്കെയുണ്ട്. ഇവ മേയുന്ന പുൽമേടും, ആൺകുട്ടികൾ തട്ടിക്കളിക്കുന്ന ഒരു ബോളും ചിത്രത്തിൽ കാണാം. എന്നാൽ ഈ ചിത്രത്തിൽ ആനകൾക്കിടയിൽ ഒരു കാണ്ടാമൃഗം ഒളിച്ചിരിപ്പുണ്ട്. നിങ്ങളുടെ നിരീക്ഷണപാടവം കണ്ടെത്താൻ ഈ ചിത്രം സഹായിക്കും. നിങ്ങൾക്ക് ഈ കാണ്ടാമൃഗത്തെ 10 സെക്കന്റുകളിൽ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു വമ്പൻ നിധി ഒളിപ്പിച്ചിട്ടുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?
കാണ്ടാമൃഗത്തെ കാണാം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...