ഒപ്റ്റിക്കൽ ഇല്യൂഷൻ: ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ മാന്ത്രികത വളരെക്കാലമായി ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്ന ഒന്നാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻസ് എപ്പോഴും ഇന്റർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കുന്നു. നിങ്ങളുടെ തലച്ചോറിന് വ്യായാമം നൽകുന്നതിനൊപ്പം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്താനും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സഹായിക്കും.
ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു. ഇത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു വീട്ടുമുറ്റത്തെ ദൃശ്യമാണ് കാണാൻ സാധിക്കുക. അതിൽ എല്ലായിടത്തും മണ്ണ് ചിതറിക്കിടക്കുന്നത് കാണാം, പുല്ലും വൈക്കോലും മരങ്ങളുടെ ഉണങ്ങിയ ചില്ലകളും കുറച്ച് കല്ലുകളും കൂട്ടംകൂടിക്കിടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, ഈ ചിത്രത്തിൽ ഒരു ചിലന്തിയും കിടപ്പുണ്ട്. ഈ ചിത്രത്തിലെ ചിലന്തിയെ 10 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നുള്ളതാണ് ഇന്നത്തെ പസിൽ.
നല്ല നിരീക്ഷണ പാടവമുള്ളവർക്ക് ഈ ചിത്രത്തിൽ നിന്ന് എളുപ്പത്തിൽ ചിലന്തിയെ കണ്ടെത്താനാകും. ലോകത്തിലെ ഏറ്റവും മാരകമായ ചിലന്തിയാണ് സിഡ്നി ഫണൽ വെബ് സ്പൈഡർ. ഇതിന്റെ കടിയേറ്റ് നിരവധി പേർ മരണത്തിന് ഇരയായിട്ടുണ്ട്. ഈ ചിത്രത്തിലെ ചിലന്തി കരിയിലകൾക്കും മരച്ചിലകൾക്കും ഇടയിൽ കിടക്കുന്നതിനാൽ കണ്ടെത്തുക പ്രയാസമാണ്. ഇതുവരെ നിങ്ങൾക്ക് ചിലന്തിയെ കണ്ടെത്താനായില്ലെങ്കിൽ താഴെയുള്ള ചിത്രം നോക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...