ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എപ്പോഴും ആളുകൾക്ക് കൊതുകം ഉണർത്തുന്നതാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആളുകൾക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ മസ്തിഷക്കത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ലളിതമായ വ്യായാമം ആണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മൾ എങ്ങനെ ചിന്തിക്കുന്നു, നമ്മുടെ കാഴ്ചപ്പാട് എന്താണ് തുടങ്ങി ഒത്തിരി കാര്യങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും. ഓരോരുത്തരുടെയും ചിന്താഗതിയും കാഴ്ചപ്പാടും ഒക്കെ വ്യത്യസ്തമായിരിക്കും.
നിങ്ങളുടെ നിരീക്ഷണ കഴിവുകൾ ഇപ്പോൾ പരീക്ഷിക്കാൻ തയ്യാറാണോ? ഇവിടെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിന്നും മറഞ്ഞിരിക്കുന്ന സിംഹത്തെ കണ്ടെത്താമോ? അഞ്ച് സെക്കൻഡിനുള്ളിൽ കണ്ടെത്തണം. ഒരു ആഫ്രിക്കൻ വനത്തിലെ മനോഹരമായ ഒരു ദൃശ്യമാണ് ഈ ചിത്രത്തിൽ കാണുന്നത്. ടാൻസാനിയയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിലൂടെ സഞ്ചരിച്ചപ്പോൾ ഫോട്ടോഗ്രാഫർ മാർക്ക് ഡ്രൈസ്‌ഡേൽ ആണ് ഈ അത്ഭുതകരമായ ചിത്രം പകർത്തിയത്. മറഞ്ഞിരിക്കുന്ന സിംഹത്തെ നിങ്ങൾ കണ്ടെത്തിയോ? ഇല്ലെങ്കിൽ ഒരു സൂചന നൽകാം. ചിത്രത്തിന്റെ വലത് വശത്തായാണ് സിംഹമുള്ളത്.
ഇപ്പോൾ കുറച്ച് പേരെങ്കിലും സിംഹത്തെ കണ്ടെത്തിയെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ഇതാ ഉത്തരം. വലത് വശത്ത് കാണുന്ന പാറയുടെ മുകളിലാണ് സിംഹമുള്ളത്. ഇനിയും കണ്ടെത്തിയില്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ചിത്രം നോക്കുക.
മിക്ക ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും നമ്മുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞർ വർഷങ്ങളായി മനുഷ്യ മസ്തിഷ്കത്തിൽ ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കുകയും അവയോട് ഒരു വ്യക്തി എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണിക്കുന്ന വിവിധ പഠനങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...