പിസിഒഡി, പിസിഒഎസ് പ്രശ്നങ്ങൾ ഉണ്ടോ? മറികടക്കാം യോ​ഗയിലൂടെ

സ്ത്രീകളിൽ വളരെയധികം ആശങ്കയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 05:35 PM IST
  • ഹോർമോൺ തകരാറാണ് പിഡിഒഡിക്ക് കാരണമാകുന്നത്.
  • ഈ രോഗങ്ങളെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമാണ് യോഗ.
  • മൂന്ന് മാസത്തേക്ക് ആഴ്ചയിൽ മൂന്ന് തവണ ഒരു മണിക്കൂർ യോഗ ചെയ്യുന്ന സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് 29% കുറയുന്നതായി കാണപ്പെടും.
പിസിഒഡി, പിസിഒഎസ് പ്രശ്നങ്ങൾ ഉണ്ടോ? മറികടക്കാം യോ​ഗയിലൂടെ

ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക്ക് ഒവേറിയൻ സിൻഡ്രോം (Polycystic ovary syndrome) എന്ന് പറയുന്നത്. 10 സ്ത്രീകളിൽ ഒരാളെയെങ്കിലും ഈ രോ​ഗം ബാധിക്കാം. അണ്ഡാശയത്തിൽ നിരവധി സിസ്റ്റുകൾക്ക് കാരണമാകുന്ന ഒരു അവസ്ഥയാണിത്. അണ്ഡാശയത്തിലെ സിസ്റ്റുകൾക്ക് പിന്നിലെ പ്രധാന കാരണം ആർത്തവ ക്രമക്കേടാണ്, ഇത് അണ്ഡാശയത്തിന്റെ വലുപ്പം വർദ്ധിപ്പിക്കുന്നതിനും ആൻഡ്രോജൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനും ഇടയാക്കുന്നു. 

ഹോർമോൺ തകരാറാണ് പിഡിഒഡിക്ക് കാരണമാകുന്നത്. ശരീരഭാരം കൂടുക (weight gain), ആർത്തവ ക്രമക്കേടുകൾ (menstrual problems), മുഖക്കുരു (Pimples), മുടി കൊഴിച്ചിൽ (hair fall), വന്ധ്യത (infertility), അമിതമായ ക്ഷീണം തുടങ്ങിയവയെല്ലാം പിഡിഒഡിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

Also Read: Diet Tips: 40 വയസിന് ശേഷവും ഫിറ്റായി തുടരാം, അല്പം ശ്രദ്ധിച്ചാല്‍ മധ്യവയസും മനോഹരമാക്കാം...!!

സ്ത്രീകളിൽ വളരെയധികം ആശങ്കയ്ക്ക് കാരണമാകുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്. പിസിഒഎസ് കൂടുതൽ കഠിനവും എന്നാൽ സാധാരണവുമായ ഹോർമോൺ എൻഡോക്രൈൻ ഡിസോർഡർ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 116 ദശലക്ഷത്തിലധികം സ്ത്രീകളെ പിസിഒഎസ് ബാധിച്ചിട്ടുണ്ട്. ഇത് ഒരു മെറ്റബോളിക് ഡിസോർഡറാണ്. 

മാസം തോറുമുള്ള അണ്ഡോത്പാദനത്തിന്റെ അഭാവവും ആൻഡ്രോജന്റെ വർദ്ധനവും മൂലം ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് പി.സി.ഒ.എസ്. കൂടാതെ ഇത് പ്രത്യുൽപാദനക്ഷമതയെ ദോഷകരമായി ബാധിക്കും.

Also Read: Home Remedies: പനി, ജലദോഷം, മൂക്കടപ്പ്, തലവേദന, ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ...

ഈ രോഗങ്ങളെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമാണ് യോഗ. ഒരു പഠനമനുസരിച്ച്, മൂന്ന് മാസത്തേക്ക് ആഴ്ചയിൽ മൂന്ന് തവണ ഒരു മണിക്കൂർ യോഗ ചെയ്യുന്ന സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് 29% കുറയുന്നതായി കാണപ്പെടും. PCOD/PCOS-നെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ആസനങ്ങൾ ഇതാ..

അനുലോം വിലോം പ്രാണായാമം

ഏറെ ഗുണകരമായ ഒരു ശ്വസന വ്യായാമമാണ് അനുലോം വിലോം പ്രാണായാമം. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായകമാകുന്ന പ്രണായാമമാണ്. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുമെന്നും പറയപ്പെടുന്നു. 

ചെയ്യേണ്ടത് എങ്ങനെ?

കണ്ണുകൾ അടച്ച് പുറകോട്ട് നേരെ ഇരിക്കുക. വലത് തള്ളവിരൽ കൊണ്ട് വലത് നാസാരന്ധ്രം അടച്ച് ഇടത് നാസാരന്ധ്രത്തിലൂടെ സാവധാനം ശ്വസിക്കുക. തുടർന്ന് മോതിരവിരലും ചെറുവിരലും ഉപയോഗിച്ച് ഇടത് നാസാദ്വാരം അടച്ച് തള്ളവിരൽ വിടുവിച്ച് വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം വിടുക. ഇടത് നാസാദ്വാരം വിടാതെ, വലത് നാസാരന്ധ്രത്തിലൂടെ ശ്വാസം എടുക്കുക. വലത് തള്ളവിരൽ കൊണ്ട് വലത് നാസാദ്വാരം അടച്ച് ഇടത് നാസാരന്ധ്രത്തിലൂടെ വിരലുകൾ വിടുവിച്ച് ശ്വാസം വിടുക. ഇത് അനുലോം വിലോമിന്റെ ഒരു റൗണ്ട് പൂർത്തിയാക്കുന്നു. അഞ്ച് റൗണ്ടുകൾ പരിശീലിച്ചുകൊണ്ട് നിങ്ങൾക്ക് ആരംഭിക്കാം.

ശവാസനം

നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് ശവാസനം. ഇത് നടപ്പിലാക്കാൻ, നിങ്ങൾ ചെയ്യേണ്ടത് യോഗാ മാറ്റിൽ മലർന്ന് കിടക്കുക. കാലുകൾ അകത്തി വയ്ക്കുക. ഉപ്പൂറ്റി അകത്തോട്ടും പാദങ്ങൾ പുറത്തോട്ടും ആയിരിക്കണം. തുടർന്ന് കൈപ്പത്തികൾ മുകളിലേക്ക് അഭിമുഖീകരിക്കുന്ന തരത്തിൽ ഇരു കൈകളും വശങ്ങളിൽ വയ്ക്കുക. കൈകൾ ശരീരത്തിൽ നിന്നും അകറ്റി വയ്ക്കണം. നിങ്ങൾ ഈ സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ, കണ്ണുകൾ അടച്ച് നിശ്ചലമായി ശ്വസിക്കുക. മികച്ച ഫലങ്ങൾക്കായി, ഏകദേശം 10 മിനിറ്റ് ഈ സ്ഥാനത്ത് തുടരുക.

അർധ ഹലാസനം

കൈകൾ അരികിലും കൈപ്പത്തികൾ താഴേയ്‌ക്ക് അഭിമുഖീകരിച്ചും കിടക്കുക. ഇപ്പോൾ നിങ്ങളുടെ രണ്ട് കാലുകളും തറയിൽ നിന്ന് തൊണ്ണൂറ് ഡിഗ്രി വരെ ഉയർത്തുക. കാൽമുട്ടുകൾ വളയുന്നില്ലെന്ന് ഉറപ്പുവരുത്തുക. പറ്റുന്നത്ര ഈ അവസ്ഥയിൽ തുടരുക. 30 സെക്കന്റെങ്കിലും ഇങ്ങനെ തുടരുക. ഇത് പെൽവിക് ഫ്ലോർ ഏരിയയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും പ്രത്യുൽപാദന അവയവങ്ങളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

ഭുജംഗാസനം

കോബ്ര പോസ് എന്നും അറിയപ്പെടുന്ന ഈ ആസനം PCOD/PCOS അനുഭവിക്കുന്ന സ്ത്രീകൾക്ക് വളരെയധികം ശുപാർശ ചെയ്യുന്ന യോ​ഗാസനമാണ്. നിങ്ങൾ ചെയ്യേണ്ടത് കമിഴ്ന്നു കിടക്കുക, കൈമുട്ടുകൾ ശരീരത്തോട് അടുപ്പിക്കുക, നിങ്ങളുടെ കൈപ്പത്തികൾ താഴേക്ക് അഭിമുഖീകരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഓരോ ശ്വസനത്തിലും, ശ്വാസം വലിച്ചു കൊണ്ട് പൊക്കിൾ വരെ ഉയർത്തുക. തല ഉയർത്തി മുകളിലേക്ക് നോക്കുക. കുറച്ചുനേരം അങ്ങനെ നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക. കുറഞ്ഞത് 15-30 സെക്കൻഡ് നേരത്തേക്ക് ഇതേ അവസ്ഥയിൽ തുടരുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News