പേരിനൊരു ചാകര... 300 രൂപയ്ക്ക് 35 കിലോ മീൻ, എന്നിട്ടും ആർക്കും വേണ്ട

ചില്ലറ വിൽപ്പനക്കാർ പോലും  മത്സ്യം വാങ്ങാൻ തയാറായില്ല. 

Last Updated : Oct 19, 2020, 03:42 PM IST
  • ഇവ ഇതര സംസ്ഥാന കമ്പനികൾക്ക് 35 കിലോയ്ക്ക് 300 രൂപ എന്ന നിലയിൽ വിൽക്കുകയായിരുന്നു.
  • മത്സ്യം വാങ്ങി അവ വളവവും കോഴിതീറ്റയുമാക്കുന്ന കമ്പനികൾക്കാണ് മീൻ വിറ്റത്.
പേരിനൊരു ചാകര... 300  രൂപയ്ക്ക് 35  കിലോ മീൻ, എന്നിട്ടും ആർക്കും വേണ്ട

പൊന്നാനി: ഹാർബറിലെ  ലേല ഹാളിൽ മണൽ കൂന പോലെ മീൻ... പക്ഷെ ആർക്കും വേണ്ട!

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം  കടലിലിറങ്ങിയ ബോട്ടുകൾ നിറയെ മീനുമായാണ് കരയ്ക്കടുത്തതെങ്കിലും കൂലി കാശ് പോലും കിട്ടിയില്ല എന്നതാണ് വാസ്തവം. കടലിൽ പോയി മടങ്ങിയെത്തിയ ബോട്ടുകാർക്കെല്ലാം കിട്ടിയത് വില കുറഞ്ഞ പാര  മീനാണ്.

ALSO READ | കള്ളക്കടത്ത് നടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്, പേര് 'CPM കമ്മിറ്റി'

ഇതോടെ, ചില്ലറ വിൽപ്പനക്കാർ പോലും  മത്സ്യം വാങ്ങാൻ തയാറായില്ല. ഇതോടെ, ഇവ ഇതര സംസ്ഥാന കമ്പനികൾക്ക് 35  കിലോയ്ക്ക് 300  രൂപ  എന്ന നിലയിൽ വിൽക്കുകയായിരുന്നു. മത്സ്യം വാങ്ങി അവ വളവവും കോഴിതീറ്റയുമാക്കുന്ന കമ്പനികൾക്കാണ്  മീൻ വിറ്റത്.

ഇന്ധന വിലപോലും ലഭിക്കാത്ത ചാകരയാണ് കടൽ നൽകിയത് എന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യക്ഷാമത്തെ തുടർന്ന് ഒരു മാസത്തോളം  കരയിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കഴിഞ്ഞ ദിവസം കടലിൽ ഇറക്കിയത്. പൊന്നാനി(Ponnani)യിൽ നിന്ന് മീൻ പിടിക്കാനിറങ്ങിയ മുഴുവൻ ബോട്ടുകാർക്കും പാറ മീൻ തന്നെയാണ് ലഭിച്ചത്.

ALSO READ | ഓക്സിജൻ കിട്ടാതെ COVID 19  രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

വലിയ ബോട്ടുകാർക്ക് ഒരു തവണ കടലിൽ മീൻ പിടിക്കാനിറങ്ങുമ്പോൾ  ചിലവാക്കുന്നത് അര  ലക്ഷത്തോളം രൂപയാണ്. ചെറിയ ബോട്ടുകൾക്ക് 20,000 രൂപയാണ് ചിലവ്. ചിലവായ തുക പോലും തിരിച്ചു കിട്ടിയില്ലെന്നാണ് തൊഴിലാളികൾ  പറയുന്നത്. എന്നാൽ, പരമ്പരാഗത  വള്ളക്കാർക്ക്  അൽപ്പം ആശ്വാസത്തിനുള്ള വകയുണ്ട്. കഴിഞ്ഞയാഴ്ച അയാളെയും മത്തിയും പോലെ വിലയുള്ള മീനുകൾ വള്ളക്കാർക്ക്  കാര്യമായി കിട്ടിയിരുന്നു. 

Trending News