കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് കോഡ് ഭാഷ (Code Language) ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തൽ. 'കോൺസുൽ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് ഭാഷയാണ് കോൺസുലേറ്റ് ജീവനക്കാർ സ്വർണ്ണക്കടത്തിനായി (Gold smuggling case) ഉപയോഗിച്ചതെന്ന് സ്വപ്ന സുരേഷ് പറഞ്ഞതായിട്ടാണ് ശിവശങ്കർ ഇഡിയ്ക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read: സംസ്ഥാനത്ത് 7631 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8410 പേർ
കൂടാതെ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണ്ണത്തിന് പുറമെ പല സാധനങ്ങളും കടത്തിയിരുന്നതായി സ്വപ്ന സുരേഷ് പറഞ്ഞതായും ശിവശങ്കർ (M.Shivashankar) വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം സ്വപ്ന പറഞ്ഞത് സ്വർണം അടങ്ങിയ ബാഗേജുകൾ വിട്ടുകിട്ടുന്നതിന് സമ്മർദ്ദം ചെലുത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോഴാണ് എന്നും ശിവശങ്കർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പലവട്ടം സ്വപ്ന തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.
Also read: വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത ആർഡേനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
നയതന്ത്ര ബാഗേജ് വഴി ഒളിച്ചു കടത്തിയതിൽ സൗന്ദര്യവർധക വസ്തുക്കളും മറ്റും കടത്തിക്കൊണ്ടുവന്ന് ബീമാപള്ളിയിലെ കടകളിൽ കൈമാറുമെന്നും ശിവശങ്കരന്റെ (M.Shivashankar) മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)