Post-Covid Condition: കോവിഡിന് ശേഷമുള്ള ശ്വാസതടസം ഉറക്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു; വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങൾ

Long Covid Symptoms: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലെ അസ്വസ്ഥമായ ഉറക്ക രീതികളും ശ്വാസതടസവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 12:03 PM IST
  • ഉറക്ക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉത്കണ്ഠയും പേശി ബലഹീനതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി
  • ഉറക്കക്കുറവ് ശ്വാസതടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്
  • പേശികളുടെ പ്രവർത്തനം കുറയുകയും ഉത്കണ്ഠ വർധിക്കുകയും ചെയ്യും
Post-Covid Condition: കോവിഡിന് ശേഷമുള്ള ശ്വാസതടസം ഉറക്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു; വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങൾ

കോവിഡിന് ശേഷം, ആരോ​ഗ്യസാഹചര്യങ്ങൾ വളരെയധികം മാറിയിട്ടുണ്ട്. കോവിഡ് ബാധിക്കുകയും കോവിഡിൽ നിന്ന് മുക്തി നേടുകയും ചെയ്താലും പല ആരോ​ഗ്യാവസ്ഥകളും പിന്നീടും ഉണ്ടാകുന്നു. കോവിഡിന്റെ പല അനന്തരഫലങ്ങളും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് അണുബാധയിൽ നിന്ന് മുക്തി നേടിയിട്ടും സ്ഥിരമായ ലക്ഷണങ്ങൾ അനുഭവിക്കുന്ന അവസ്ഥയാണ് ലോം​ഗ് കോവിഡ്. കോവിഡ് മൂലമുള്ള ശ്വാസതടസ്സവും അസ്വസ്ഥമായ ഉറക്ക ചക്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

കോവിഡിന് ശേഷം നിങ്ങൾക്ക് പകൽ സമയത്ത് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലേയെന്ന് പരിശോധിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലെ അസ്വസ്ഥമായ ഉറക്ക രീതികളും ശ്വാസതടസവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദ ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം, കോവിഡിന് ശേഷമുള്ള രണ്ട് രോഗലക്ഷണങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.

ALSO READ: Frozen Shoulder: തോളിൽ വേദനയും മരവിപ്പും അനുഭവപ്പെടുന്നുണ്ടോ? ഫ്രോസൺ ഷോൾഡർ ആകാം; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

“കോവിഡിന് ശേഷമുള്ള ശ്വാസതടസത്തിന് ഉറക്ക അസ്വസ്ഥത കാരണമാകുമെന്ന് പഠനം കണ്ടെത്തി. പഠനമനുസരിച്ച്, 62 ശതമാനം കൊവിഡ് രോഗികൾക്കും ഉറക്ക തകരാറുണ്ടായിരുന്നു, ഇത് കുറഞ്ഞത് 12 മാസമെങ്കിലും നിലനിൽക്കും. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകൾ ഒരു മണിക്കൂറിലധികം കൂടുതൽ ഉറങ്ങി, പക്ഷേ അവരുടെ ഉറക്ക രീതികൾ മികച്ചതായിരുന്നില്ലെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ക്ലിനിക്കൽ സയന്റിസ്റ്റ് ഡോ. ജോൺ ബ്ലൈക്ലി പറഞ്ഞു.

ഉറക്ക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഉത്കണ്ഠയും പേശി ബലഹീനതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ് ശ്വാസതടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്. പേശികളുടെ പ്രവർത്തനം കുറയുകയും ഉത്കണ്ഠ വർധിക്കുകയും ചെയ്യും. ഈ രോഗികളിൽ ഉത്കണ്ഠ കുറയ്ക്കുന്നതിലൂടെയും പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിലൂടെയും ഉറക്ക പ്രശ്നം കുറയ്ക്കുന്നത് ശ്വാസതടസം ലഘൂകരിക്കുമെന്ന് ​ഗവേഷകർ അനുമാനിക്കുന്നു. എന്നാൽ, ഇതിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News