Ramadan 2021: വിശുദ്ധ റമദാൻ വ്രതരംഭത്തിന് ഇന്ന് മുതൽ തുടക്കം, അറിയേണ്ടതെല്ലാം..

 പ്രാര്‍ഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തിയിരിക്കുകയാണ്.   

Written by - Ajitha Kumari | Last Updated : Apr 13, 2021, 01:09 PM IST
  • വിശുദ്ധ റമദാൻ വ്രതരംഭം ഇന്ന് ഏപ്രിൽ 13 മുതൽ തുടക്കം
  • ഇസ്‌ലാമിക കലണ്ടർ അനുസരിച്ച് ഒൻപതാം മാസമാണ് റമദാൻ
  • ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം.
Ramadan 2021: വിശുദ്ധ റമദാൻ വ്രതരംഭത്തിന് ഇന്ന് മുതൽ തുടക്കം, അറിയേണ്ടതെല്ലാം..

Ramadan 2021: വിശുദ്ധ റമദാൻ വ്രതരംഭം ഇന്ന് ഏപ്രിൽ 13 മുതൽ തുടക്കം. ഇതോടെ പ്രാര്‍ഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തിയിരിക്കുകയാണ്. 

ഇസ്‌ലാമിക കലണ്ടർ അനുസരിച്ച് ഒൻപതാം മാസമാണ് റമദാൻ (Ramadan) അല്ലെങ്കിൽ റംസാൻ എന്ന് അറിയപ്പെടുന്നത്.  ഇന്നുമുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക്  വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍.  അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് റമദാൻ നോമ്പിന്റെ ആദ്യ ദിവസം. 

എന്താണ് റമദാന്‍ ? 

ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം. നേരത്തെ പറഞ്ഞതുപോലെ ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികള്‍ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്.   ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 

Also Read: Ramadan Kareem 2021: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചില റംസാന്‍ ആശംസകള്‍.....

വ്രതാരംഭവും നോമ്പ് അനുഷ്ഠാനവും 

റമദാൻ വ്രതം ആരംഭിക്കുന്നത് ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ്.  ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്.  രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക്. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത്  ഒഴിവാക്കണം എന്നാണ് വിശ്വാസം.  അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം. 

ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നായ ഈ റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലുംത്തിൽ ചിലർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.  അത് പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്കാണിത്.   അതുപോലെ തന്നെ ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ നോമ്പ് എടുക്കണ്ട. അതുപോലെതന്നെ യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ സമയത്ത് രോഗബാധിതരായവർക്കും നോമ്പെടുക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ ഈ കടം പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം എന്നും വിശ്വാസമുണ്ട്.

Also Read: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല

റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്

റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവിലെയും മനസിലെയും അശുദ്ധികള്‍ നീക്കി ശരീരത്തിനേയും മനസിനേയും ശുചീകരിക്കുക എന്നതാണ്.  തെറ്റായ മാര്‍ഗങ്ങളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് മനസിനെ നിയന്ത്രിക്കുക എന്നതിനപ്പുറം ആത്മനിഷ്ഠ, ത്യാഗം, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ എന്നിവയ്ക്കുള്ള സമയം കൂടിയാണിത്. കൂടാതെ ദാനശീലവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാനും ഈ ആത്മസമര്‍പ്പണത്തിന്റെ നാളുകള്‍ സഹായിക്കുന്നു.

ഇത്തവണയും കോവിഡ് ഭീതിക്കിടയിലാണ് റമദാനെത്തുന്നത്. ലോകാരോഗ്യ സംഘടനയും ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയും ഉള്‍പ്പെടെ നിരവധി ആരോഗ്യ-സാംസ്കാരിക സംഘടനകള്‍ കൊറോണ സമയത്ത് ആളുകള്‍ സുരക്ഷിതരായും ആരോഗ്യവാന്മാരായും തുടരാന്‍ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സുഹൂര്‍ അതായത് പ്രഭാതത്തിനു മുൻപുള്ള ഭക്ഷണം അതുപോലെ  ഇഫ്താര്‍ അതായത് നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ഇനി ഒത്തുകൂടിയാൽ തന്നെ ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News