Shoulder Pain Maybe Symptom Of Lung Cancer: തോളു വേദനയെ നിസ്സാരമായി കാണേണ്ട; ക്യാൻസറിനുള്ള സാധ്യതയാകാം

Shoulder Pain Maybe Symptom Of Pancoast tumor: ശ്വാസകോശത്തിനു മുകളില്‍ ട്യൂമര്‍ വളരുന്നതാണ് ഇതിനു കാരണം.  

Written by - Zee Malayalam News Desk | Last Updated : May 20, 2023, 05:31 PM IST
  • അകാരണമയായി സ്ഥിരമായി ഇത്തരത്തിൽ ചിലപ്പോൾ വേദന അനുഭവപ്പെടാം.
  • ഇത് ക്യാൻസർ വരാനുള്ള സൂചനയാണ് നൽകുന്നത്.
  • ഇത് കൈകളിലേക്കും കഴുത്തിലേക്കും തലയിലേക്കും വ്യാപിക്കുന്നു.
Shoulder Pain Maybe Symptom Of Lung Cancer: തോളു വേദനയെ നിസ്സാരമായി കാണേണ്ട; ക്യാൻസറിനുള്ള സാധ്യതയാകാം

സാധാരണ എല്ലാവർക്കും അനുഭവപ്പെടുന്ന ഒന്നാണ് തോളിൽ വേദന. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. അമിത ഭാരമെടുത്തോലോ..ഉറക്കത്തിൽ ഏതെങ്കിലും വശം ചേർന്നു കിടന്നാലോ, ഷോൾഡറിന് ബലം കൊടുക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്താൽ ഒക്കെ വേദന അനുഭവപ്പെടുന്നു. എന്നാൽ അകാരണമയായി സ്ഥിരമായി ഇത്തരത്തിൽ ചിലപ്പോൾ വേദന അനുഭവപ്പെടാം.

അതിന് ഒരു പക്ഷെ നമ്മൾ തന്നെ ഉറപ്പില്ലാത്ത ചില സാഹചര്യങ്ങള്‍ പറഞ്ഞ് സ്വയം ചികിത്സിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ ദിവസവും അനുഭവപ്പെടുന്ന വേദന അവ​ഗണിക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായം. ഇത് ക്യാൻസർ വരാനുള്ള സൂചനയാണ് നൽകുന്നത്. എന്നാൽ അത്തരമൊരു കാരണം നമ്മളാരും ഒരിക്കലും ചിന്തിക്കില്ലെന്ന് മാത്രം.

കടുത്ത തോളുവേദന ചിലപ്പോൾ അപൂർവമായ ഒരു ശ്വാസകോശാർബുദമായ പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണമാകാം എന്നാണ്  യുകെയിലെ കാൻസർ ഗവേഷകർ പറയുന്നത്. ഈ വേദനയുടെ പ്രത്യേകത എന്തെന്നാൽ ഇത് കൈകളിലേക്കും കഴുത്തിലേക്കും തലയിലേക്കും വ്യാപിക്കുന്നു. ശ്വാസകോശത്തിനു മുകളിൽ ട്യൂമർ വളരുകയും തൽഫലമായി ഇത് കഴുത്തിൽ നിന്നു മുഖത്തേക്കു പോകുന്ന നാഡികളെ അമർത്തുകയും ചെയ്യുന്നു. 

ALSO READ: രക്താർബുദം: കുട്ടികളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശ്വാസകോശാർബുദമായ പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്

.അകാരണമായി തോള് വേദനിക്കുക.

∙കണ്ണിൽ ചെറിയ കൃഷ്ണമണി കാണപ്പെടുക. 

∙മുഖത്തിന്റെ ഏതെങ്കിലും ഒരു ഭാഗം വിയർക്കാതിരിക്കുക.

∙ഇമകൾ തൂങ്ങുന്നതു പോലെയോ ബലക്ഷയം ഉള്ളതായി അനുഭവപ്പെടുകയോ ചെയ്യുന്നു. 

ശ്വാസകോശ അർബുദം ബാധിച്ചവരിൽ അഞ്ചു ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ പാൻകോസ്റ്റ് ട്യൂമർ പിടിപെടുന്നത്. രോഗിയുടെ ആരോഗ്യവും ട്യൂമറിന്റെ സ്ഥാനവും വലുപ്പവും അനുസരിച്ച് ആയിരിക്കും ചികിത്സ. ട്യൂമർ വ്യാപിക്കുകയാണെങ്കിൽ കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ഇതിനെ ചുരുക്കാൻ സഹായിക്കും.  

അതേസമയം ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ

പ്രാമിക ഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ ശ്വാസകോശാർബുദത്തിന്റെ ചികിത്സയ്ക്കും രോഗം സുഖപ്പെടാനും സഹായകമാണ്. മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാനും ഇതു മൂലം സാധ്യമാകും. ലങ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയൊക്കെയാണ്

1. ചുമയ്ക്കുമ്പോൾ രക്തം തുപ്പുക.

2. തുടർച്ചയായി അനുഭവപ്പെടുന്ന ശക്തമായ ചുമ.

3. പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുക.

4. ഏതു സമയത്തും ക്ഷീണം അനുഭവപ്പെടുക.

5. തുടർച്ചയായ ശ്വാസതടസ്സം ഉണ്ടാവുക.

6. ചുമയ്ക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന അനുഭവപ്പെടുക.

5. വിരലുകളുടെ അ​ഗ്ര ഭാ​ഗം ഉരുണ്ടു വരുക. 

മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് മൂന്നാഴ്ചയിലധികമായി അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു വിദ​ഗ്ധ ഡോക്ടറിന്റെ അടുത്ത് ചികിത്സ തേടേണ്ടതാണ്.

ALSO READ: ഗർഭകാലത്തെ പ്രമേഹം; കരുതൽ വേണം

അതേസമയം കുട്ടികളിലും ക്യാൻസറിന്റെ സാധ്യത വർദ്ധിക്കുന്നതായി നിരീക്ഷണം. ഇന്ത്യയിലെ ആകെ ക്യാൻസർ രോഗികളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ വെറും  നാല് ശതമാനം മാത്രമാണ് കുട്ടികളുടെ എണ്ണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും 75,000 ത്തിലധികം കുട്ടികളിൽ കാൻസർ രോഗം ബാധിക്കുന്നുണ്ട്.

രക്താർബുദം, മസ്തിഷ്‌ക കാൻസർ, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമറുകൾ എന്നിവയാണ് സാധാരണയായി കുട്ടികളിൽ കണ്ടു വരുന്ന ക്യാൻസറുകൾ. ഇതിൽ ഏകദേശം നാല്പത് ശതമാനം കുട്ടികളെയും ബാധിക്കുന്നത് രക്താർബുദമാണ്. എന്നാൽ ഇതിനു മുന്നോടിയായി കുഞ്ഞു ശരീരം ചില ലക്ഷണങ്ങൾ കാണിക്കും.

ഇത് അവ​ഗണിക്കുന്നതോടെയാണ് ഈ രോ​ഗം സങ്കീർണ്ണമായി മാറുന്നത്. സാധാരണ​ഗതിയിൽ  ഇടയ്ക്കിടെ പനി ഉണ്ടാകുക, ആന്റിബയോട്ടിക് മരുന്നുകൾ നൽകിയിട്ടും രോ​ഗവും ശരീരവും അതിനോട് പ്രതികരിക്കാതിരിക്കുക, കുട്ടികൾ എപ്പോഴും ക്ഷീണിതരായി കാണപ്പെടുന്നു, അകാരണമായി ഭാരം നഷ്ടപ്പെടൽ എന്നിവയൊക്കെയാണ് ലക്ഷണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News