Gestational diabetes: ഗർഭകാലത്തെ പ്രമേഹം; കരുതൽ വേണം

Careful about Gestational diabetes: ഗർഭകാലയളവിൽ ഉണ്ടാകുന്ന ഒന്നാണ് പ്രമേഹം അഥവാ ജെസ്റ്റേണഷൽ ഡയബറ്റീസ്.

Written by - Zee Malayalam News Desk | Last Updated : May 18, 2023, 10:06 PM IST
  • ഗർഭകാലയളവിൽ പ്രമേഹമുള്ള മാതാവിന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം പ്രസവശേഷം ശ്വസന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
  • പ്രസവ സമയത്ത് അമ്മയ്ക്കും കുഞ്ഞിനും പല രീതിയിലുള്ള ഭീഷണിയും ഉണ്ടാക്കുന്നു
Gestational diabetes: ഗർഭകാലത്തെ പ്രമേഹം; കരുതൽ വേണം

അമ്മയാകാൻ ഒരുങ്ങുന്ന കാലയളവിൽ ഒരു സ്ത്രീ പല പ്രതിസന്ധികളും ആണ് നേരിടേണ്ടി വരുന്നത്. മാനസികമായും ആരോഗ്യപരമായും പല അവസ്ഥകളെയും തരണം ചെയ്താണ് ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്നത്. ചിലർക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ മറ്റു ചിലർക്ക് ആവട്ടെ ആരോഗ്യപരമായി പല ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. അത്തരത്തിൽ ഗർഭകാലയളവിൽ ഉണ്ടാകുന്ന ഒന്നാണ് പ്രമേഹം അഥവാ ജെസ്റ്റേണഷൽ ഡയബറ്റീസ്.

ഗർഭാവസ്ഥയിൽ ഇൻസുലിൻ ആവശ്യത്തിന് ഉൽപാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നതാണ് ജെസ്‌റ്റേഷണൽ ഡയബറ്റീസിന് കാരണമാകുന്നത്. 35 വയസ്സിന് ശേഷവമുള്ള ഗർഭധാരണവും അമിതവണ്ണവും ജെസ്‌റ്റേഷണൽ ഡയബറ്റീസിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നു. ഗർഭകാലത്ത് ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ, ഹ്യുമൻ പ്ലാസന്റൽ ലാക്ടജൻ തുടങ്ങിയ ഹോർമോണുകളുടെ തോതിൽ ഉണ്ടാകുന്ന വ്യത്യാസം ശരീരത്തിൽ കൂടുതൽ ഇൻസുലിൻ പ്രതിരോധം ഉയർത്തുന്നു.

ALSO READ: കഷണ്ടിയുടെ ഇരയാണോ? ഷാംപൂ ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇത്തരത്തിൽ പ്രമേഹം ബാധിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസവ സമയത്ത് വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. സാധാരണ ഗർഭത്തേക്കാൾ സിസേറിയൻ ചെയ്യേണ്ടതായി വരുന്നു ഇവർക്ക്. വൃക്കയിലും മൂത്രനാളിയിലും അണുബാധയ്ക്കും ഉയർന്ന രക്തസമ്മർദത്തിനും ഇവരിൽ സാധ്യതയുണ്ട്. കൂടാതെ മാസം തികയാതെ കുഞ്ഞു പിറക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു.

അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ഇത് പ്രശ്നമുണ്ടാക്കുന്നു. ഗർഭകാലയളവിൽ പ്രമേഹമുള്ള മാതാവിന്റെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം പ്രസവശേഷം ശ്വസന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കാരണം ഗർഭിണികളിലെ വർധിച്ച ഇൻസുലിൻ പ്രതിരോധത്തെ തുടർന്ന് ഉയരുന്ന രക്തത്തിലെ പഞ്ചസാര ഗർഭസ്ഥ ശിശുവിലും എത്തുന്നു. ഇത് കുഞ്ഞിന്റെ ഭാരം വർദ്ധിപ്പിക്കാനും. പ്രസവ സമയത്ത് അമ്മയ്ക്കും കുഞ്ഞിനും പല രീതിയിലുള്ള ഭീഷണിയും ഉണ്ടാക്കുന്നു.

ഇത്തരത്തിൽ ഉണ്ടാകുന്ന കുട്ടികൾക്ക് അമിതഭാരം, കുറഞ്ഞ ഗ്ലൂക്കോസ് തോത്, മഞ്ഞപിത്തം എന്നിവ ഉണ്ടാകാം. കൂടാതെ ഈ കുഞ്ഞുങ്ങളിൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനും അമ്മമാരിലെ ഗർഭകാലത്തെ പ്രമേഹം കാരണമാകാം. ഗർഭകാലത്തുണ്ടാകുന്ന ഈ പ്രമേഹം ആ കാലയളവിന് ശേഷം സാധാരണ ഗതിയിലേക്ക് മാറുമെങ്കിലും അമ്മയെ സംബന്ധിച്ച് ഭാവിയിൽ വീണ്ടും പ്രമേഹം വരാനുള്ള സാധ്യത ഉണ്ട്.

അതിനാൽ തന്നെ അമ്മയാകാൻ ഒരുങ്ങുന്ന സ്ത്രീകൾ ഭാരം നിയന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. എച്ച്ബിഎ1സി പരിശോധനയിൽ 6.5 ന് താഴെ കൈവരിക്കാനും അമ്മയാകാൻ തയാറാകുന്നവർ ശ്രദ്ധിക്കണം. മൂന്ന് മാസത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി കണക്കാക്കുന്ന രക്തപരിശോധനയാണ് എച്ച്ബിഎ1സി.നല്ല ഭക്ഷണം, ലഘുവായ വ്യായാമങ്ങൾ എന്നിവ ഗർഭകാലയളവിലും ശീലമാക്കാൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News