Peanut Side Effects: നിലക്കടല എന്നുപറയുന്നത് വെറും രുചിയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല ഇത് ശരിക്കും നമ്മുടെ വികാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതായത് നിലക്കടല നമ്മൾ ഒരിക്കലും ഒറ്റയ്ക്കിരുന്ന് കഴിക്കാൻ ആലോചിക്കുന്ന ഒന്നല്ല മറിച്ച് ഒരു കൂട്ടമായിരുന്ന് കഴിക്കാനായിരിക്കും നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഇത് കഴിച്ചുകൊണ്ട് നാം സൃഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആനന്ദം അത് പറഞ്ഞറിയിക്കാൻ കഴിയില്ല ശരിക്കും അത് വേറൊരു ലെവലാണ്. എല്ലാവർക്കും നിലക്കടല ഇഷ്ടമാണ് അതുകൊണ്ടുതന്നെ നമ്മൾ ഇത് വളരെയധികം കഴിക്കുകയും ചെയ്യുന്നു. അതിലൂടെ നമുക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. അതിന്റെ രുചി ഒരു നഷ്ടമായി മാറുന്നു. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. അതായത് ഈ ആരോഗ്യ പ്രശ്നമുള്ളവർ ഒരിക്കലും നിലക്കടല കഴിക്കരുത് കാരണം ഇവർ കഴിച്ചാൽ ഗുണത്തിന് പകരം ദോഷമായിരിക്കും ഫലമുണ്ടാകുക.
Also Read: Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!
ആർക്കൊക്കെയാണ് നിലക്കടല കഴിക്കാൻ പാടില്ലാത്തത് (Who should not eat peanuts)
>> നിങ്ങൾ അമിതഭാരമുള്ള ഒരാളാണെങ്കിൽ നിലക്കടല കഴിക്കുന്നത് ഒഴിവാക്കണം കാരണം ഇതിലെ കലോറിയുടെ അളവ് വളരെ കൂടുതലാണ്. അത് നിങ്ങളുടെ ഭാരം ഇനിയും വർദ്ധിപ്പിക്കും..
>> അതുപോലെ വയറുവേദന പ്രശനം ഉള്ളവർ നിലക്കടല തൊടാൻ പോലും പാടില്ല.
>> കൂടുതലായി നിലക്കടല കഴിക്കുന്നത് രക്തസമ്മർദ്ദവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വർദ്ധിപ്പിക്കും. കാരണം ഇന്നത്തെ കാലത്ത് ഇതിന്റെ രുചി കൂട്ടുന്നതിനായി സോഡിയത്തിന്റെ അളവ് കൂട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഇത് പരിമിതമായ അളവിൽ മാത്രം കഴിക്കണം.
Also Read: പോത്തിനെ വേട്ടയാടുകയായിരുന്നു സിംഹങ്ങൾ, പെട്ടെന്ന് അവിടേക്കെത്തി ആന.. പിന്നെ സംഭവിച്ചത്!
>> നിലക്കടല ധാരാളം കഴിക്കുന്നതിലൂടെ കരൾ പ്രശ്നങ്ങളും വർദ്ധിക്കും. കരൾ ദുർബലമായവർ നിലക്കടല ഒരിക്കലും കഴിക്കരുത്. ഇത് കഴിക്കുന്നതിലൂടെ ശരീരഭാരം അതിവേഗം വർദ്ധിക്കും അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുക.
>> അതുപോലെ തന്നെ നിലക്കടല അമിതമായി കഴിക്കുന്നത് ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നതിനും കാരണമാകും. ശരീരത്തിൽ നീർവീക്കം, ചുവപ്പ്, ചൊറിച്ചിൽ, ചുവന്ന തിണർപ്പ് എന്നിവയുണ്ടാകാം. നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ നിലക്കടല കഴിക്കുന്നതിന് മുൻപ് ഒന്ന് ഡോക്ടറെ കാണുന്നത് ഉത്തമമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...