Beauty Tips: വരണ്ടുണങ്ങിയ ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം? അടുക്കളയിലുണ്ട് ഉത്തമ പരിഹാരം

വരണ്ടുണങ്ങിയ ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം?  തിളങ്ങുന്ന ചര്‍മ്മത്തിന് പരിഹാരം നമ്മുടെ അടുക്കളയില്‍ ഉണ്ട്... 

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 08:37 PM IST
  • ല്പം വെളിച്ചെണ്ണ മതി ഒട്ടുമിക്ക ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാം.
  • മുടിയുടെ ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും വെളിച്ചെണ്ണ ഏറെ ​ഗുണപ്രദമാണ്
Beauty Tips: വരണ്ടുണങ്ങിയ ചര്‍മ്മമാണോ  നിങ്ങളുടെ പ്രശ്നം? അടുക്കളയിലുണ്ട്  ഉത്തമ പരിഹാരം

Beauty Tips: വരണ്ടുണങ്ങിയ ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം?  തിളങ്ങുന്ന ചര്‍മ്മത്തിന് പരിഹാരം നമ്മുടെ അടുക്കളയില്‍ ഉണ്ട്... 

അതായത് അല്പം വെളിച്ചെണ്ണ മതി ഒട്ടുമിക്ക ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാം. നമുക്കറിയാം   സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ  ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് 'വെളിച്ചെണ്ണ'. മുടിയുടെ ആരോ​ഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും  വെളിച്ചെണ്ണ ഏറെ ​ഗുണപ്രദമാണ്

വെളിച്ചെണ്ണയിലടങ്ങിയ നല്ല കൊഴുപ്പ് വരണ്ട ചര്‍മത്തെ മൃദുവാക്കാനും തിളക്കം നല്‍കാനും സഹായിക്കും. കൂടാതെ, ചുണ്ടുകൾ വരണ്ട് പൊട്ടുക, വരണ്ട ചർമ്മം ഇവയ്ക്കെല്ലാം വെളിച്ചെണ്ണ  ഉപയോ​ഗിക്കാവുന്നതാണ്. 

വെളിച്ചെണ്ണ  വെറുമൊരു എണ്ണ മാത്രമല്ല, ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.  വെളിച്ചെണ്ണ ദിവസവും തലയിലും മുഖത്തും ദേഹത്തുമെല്ലാം പുരട്ടി കുളിയ്ക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ തികച്ചും ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിക്കണം.

Also Read: Health Benefits of Cardamom: ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

വെളിച്ചെണ്ണയിൽ പോഷക ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം വർദ്ധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ നല്ലൊരു  മോയ്സ്ചറൈസറാണ്.  വെളിച്ചെണ്ണയുടെ സ്ഥിരമായ പ്രയോഗം ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുന്നതിന്  സഹായിക്കുന്നു

വെളിച്ചെണ്ണയിലെ ലോറിക് ആസിഡ്   'കൊളാജൻ' ഉൽപാദനത്തിന് സഹായിക്കും.  ചര്‍മ്മത്തിന്‍റെ  യുവത്വം നിലനിര്‍ത്തുന്ന പ്രധാന പ്രോട്ടീനാണ് 'കൊളാജന്‍'.  മുഖത്തെ നിറവ്യത്യാസം, ത്വക്കിന്‍റെ  മൃദുലത നഷ്ടപ്പെടല്‍ എന്നിവയ്ക്ക് കാരണം കൊളാജന്‍റെ  അഭാവമാണ്. പ്രായം കൂടുന്തോറും കൊളാജന്‍റെ   ഉല്‍പാദനം കുറയും. 

എന്നാല്‍, മുഖക്കുരു പ്രശ്നമുള്ളവര്‍ വെളിച്ചെണ്ണ ഇപയോഗിക്കുന്നത് കുറയ്ക്കുന്നതാണ്‌ നല്ലത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

 

Trending News