Tamarind Benefits: പുളിയല്ല, ​ഗുണമാണ്; രോ​ഗപ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ നിരവധിയാണ് പുളിയുടെ ​ഗുണങ്ങൾ

Tamarind Health Benefits: പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പോഷകാഹാര വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 07:25 AM IST
  • ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ് പുളി
  • പ്രത്യേകിച്ച് വിറ്റാമിൻ സി, ഫ്‌ളേവനോയിഡുകൾ, കരോട്ടീനുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ് എന്നിവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു
Tamarind Benefits: പുളിയല്ല, ​ഗുണമാണ്; രോ​ഗപ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ നിരവധിയാണ് പുളിയുടെ ​ഗുണങ്ങൾ

പുളി ഭക്ഷണത്തിന് രുചി വർധിപ്പിക്കും. ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും സാധാരണവും രുചികരവുമായ ഭക്ഷണങ്ങളിൽ ചിലതാണ് പുളി ചട്ണി, പുളിയിഞ്ചി തുടങ്ങിയവ. എന്നാൽ ഇതിന് പുളിപ്പുള്ള രുചി മാത്രമല്ല നിരവധി ​ഗുണങ്ങളും ഉണ്ട്. പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പോഷകാഹാര വിദ​ഗ്ധർ വ്യക്തമാക്കുന്നത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ് പുളി. പ്രത്യേകിച്ച് വിറ്റാമിൻ സി, ഫ്‌ളേവനോയിഡുകൾ, കരോട്ടീനുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ് എന്നിവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു: പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് പുളി. ഫ്ലേവനോയ്ഡുകൾ പോലെയുള്ള പോളിഫെനോളുകൾ ഇതിൽ അടങ്ങിയിരിക്കുന്നു, അവയിൽ ചിലത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന മഗ്നീഷ്യം പുളിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ടാമറിൻഡീനൽ എന്ന സംയുക്തം ആന്റിഫംഗൽ ​ഗുണങ്ങളും ഉള്ളതാണ്.

ALSO READ: Brain Health: ഓർമ്മശക്തി വർധിപ്പിക്കാം... ബ്രെയിൻ സ്ട്രോക്ക് സാധ്യത കുറയ്ക്കാം; പരിഹാരങ്ങൾ ഇങ്ങനെ

ദഹനം മികച്ചതാക്കുന്നു: പുളി കുടലുകളുടെയും ദഹനത്തിന്റെ മറ്റ് അവയവങ്ങളുടെയും തെറ്റായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും ദഹനം മികച്ചതാക്കാനും പുളി സഹായിക്കുന്നു.

ഹൃദയാരോഗ്യം വർധിപ്പിക്കുന്നു: പുളി നിങ്ങളുടെ ആരോഗ്യത്തെ സമ്പന്നമാക്കുന്നതോടൊപ്പം നിങ്ങളുടെ ഭക്ഷണത്തിന് രുചി കൂട്ടുന്നു. പുളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഹൃദയാരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News