ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ പരീക്ഷിക്കാവുന്ന ഒരു പാനീയമാണ് പുളി വെള്ളം. വിവിധ പാചകക്കുറിപ്പുകളിൽ പുളി ഉപയോഗിക്കാറുണ്ട്. പുളി ഉപയോഗിച്ച് മിഠായികളും ജാമുകളും തയ്യാറാക്കാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും പുളിവെള്ളം കുടിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഊഷ്മളവും ഉന്മേഷദായകവുമായ ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പുളി വെള്ളം നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ എത്രത്തോളം സഹായിക്കുമെന്ന് അറിയാം.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു: പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് (എച്ച്സിഎ) ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കും. ഉയർന്ന ഉപാപചയ നിരക്ക് ശരീരം വിശ്രമത്തിലായിരിക്കുമ്പോൾ പോലും കൂടുതൽ കാര്യക്ഷമമായി കലോറി കത്തിക്കാൻ സഹായിക്കുന്നു. പതിവായി പുളിവെള്ളം കുടിക്കുന്നതിലൂടെ, നിങ്ങളുടെ മെറ്റബോളിസം നിരക്ക് വർധിപ്പിക്കാൻ സാധിക്കും.
ദഹനത്തെ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ശരിയായ ദഹനം അത്യാവശ്യമാണ്. പുളിവെള്ളം കുടിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. പുളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും പുളി മികച്ചതാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിങ്ങളുടെ ശരീരത്തെ പോഷകങ്ങളെ കാര്യക്ഷമമായി ആഗിരണം ചെയ്യാനും ശരീരത്തിലെ മാലിന്യങ്ങൾ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ALSO READ: ദഹനം, രോഗപ്രതിരോധം മുതൽ നിരവധി ഗുണങ്ങൾ; ഡയറ്റിൽ ഉൾപ്പെടുത്താം ഈ പച്ചക്കറി
വിശപ്പ് കുറയ്ക്കുന്നു: പുളിവെള്ളത്തിൻ്റെ പ്രധാന ഗുണങ്ങളിൽ ഒന്ന് വിശപ്പ് കുറയ്ക്കാനുള്ള കഴിവാണ്. ഇതിലെ എച്ച്സിഎയുടെ സാന്നിധ്യം തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: പുളിവെള്ളം പ്രകൃതിദത്തമായ ഡിടോക്സ് പാനീയമാണ്. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മികച്ചതാക്കാനും ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും: പുളിവെള്ളത്തിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച പാനീയമാണ്. കലോറി കുറവാണെങ്കിലും, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പുളി. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.