Premature Graying | ഈ ചെറുപ്രായത്തില്‍ തന്നെ നരച്ച മുടിയോ? അകാലനര ഒഴിവാക്കാം ഈ സൂത്രങ്ങളിലൂടെ

ആരോഗ്യകരമായ ജീവിത ശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണ്, ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക, അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക എന്നിവ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 05:08 PM IST
  • പ്രായമാകുമ്പോൾ തലയോട്ടിയിലെ കൊളാജൻ ഉൽപ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകൾ ഗണ്യമായി കുറയുന്നു
  • ചിലപ്പോൾ ഈ അവസ്ഥ ചെറുപ്പ കാലത്തും സംഭവിക്കാം
  • പുകവലി, മലിനീകരണം, സൗരവികിരണം എന്നിവ അകാലനരയ്ക്ക് കാരണമാകും
Premature Graying | ഈ ചെറുപ്രായത്തില്‍ തന്നെ നരച്ച മുടിയോ? അകാലനര ഒഴിവാക്കാം ഈ സൂത്രങ്ങളിലൂടെ

നിങ്ങൾക്ക് അകാലനരയുണ്ടോ.. ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ.. തീർച്ചയായും അകാലനരയെ ചെറുക്കാൻ കഴിയും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോ​ഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. ഇതിനായി, ആരോഗ്യകരമായ ജീവിത ശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണ്, ആന്റിഓക്‌സിഡന്റ് പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക, അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക എന്നിവ പ്രധാനമാണ്.

പ്രായമാകുമ്പോൾ തലയോട്ടിയിലെ കൊളാജൻ ഉൽപ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകൾ ഗണ്യമായി കുറയുന്നു. ചിലപ്പോൾ ഈ അവസ്ഥ ചെറുപ്പ കാലത്തും സംഭവിക്കാം. പുകവലി, മലിനീകരണം, സൗരവികിരണം എന്നിവ അകാലനരയ്ക്ക് കാരണമാകും.

ALSO READ: Health Tips: പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധ വേണം, വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്, രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ തടയാനാകും. മുടിയുടെ ആരോ​ഗ്യത്തിന് മൈൽഡ് ഒരു ഷാംപൂ ഉപയോഗിക്കുക, കൂടാതെ ഒരു മാസ്കും കണ്ടീഷണറും ഉപയോഗിക്കുകയാണെങ്കിൽ, അവ മുടിയെ കൂടുതൽ മികവുള്ളതാക്കും.

പ്രധാനമായും അകാലനര ജനിതക കാരണം കൊണ്ടാണെങ്കിലും തൈറോയിഡ് ​ഗ്രന്ഥിയുടെ പ്രവർത്തനക്കുറവും വൈറ്റമിൻ ബി12, സിങ്ക്, സെലിനിയം, കോപ്പർ, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തതയുമാണ് പലപ്പോഴും അകാലനരയ്ക്ക് കാരണമാവുന്നത്. 25 വയസ്സിന് മുൻപ് മുതൽ മുടി നരയ്ക്കുന്നതാണ് അകാലനരയായി കണക്കാക്കുന്നത്.

ALSO READ: Health | കുഞ്ഞിനായി തയ്യാറെടുക്കുന്നോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്

സിങ്ക്, മഗ്നീഷ്യം, സെലിനിയം, കോപ്പർ, സിങ്ക്, അയേൺ തുടങ്ങി എല്ലാവിധ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് കടൽപ്പായൽ അഥവാ സീവീഡ്. ഇത് മുടിക്ക് വളരെ നല്ലതാണ്. കറുത്ത എള്ള്, ബ്ലാക്ക് ബീൻസ് (സോയ പയർ), കരിംജീരകം എന്നിവ ഭക്ഷണത്തിൽ പതിവാക്കുക. നെല്ലിക്ക കഴിക്കുക. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

വീറ്റ് ഗ്രാസ് (ഗോതമ്പു പുല്ല്), ബാർലി ഗ്രാസ് എന്നിവയും അകാലനരയെ തടയാൻ അത്യുത്തമമാണ്. കാറ്റലേസ് ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബ്രോക്കോളി തുടങ്ങിയവ കഴിക്കുക.

ALSO READ: Hibiscus Uses : ചെമ്പരത്തിക്ക് ഗുണങ്ങളേറെ; ഹൃദ്രോഗത്തിൽ നിന്ന് പോലും സംരക്ഷിക്കും

പഞ്ചസാര, പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച മാവ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അകാലനര ഇല്ലാതെ ആരോ​ഗ്യമുള്ള മുടി സ്വന്തമാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News