Health Tips: പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധ വേണം, വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്, രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും

ഭക്ഷണം എന്നത്  നമ്മുടെ ജീവിതത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ചില ഭക്ഷണങ്ങള്‍  വെറും വയറ്റില്‍  കഴിയ്ക്കാന്‍ പാടില്ലാത്തവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാവിലെ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2021, 01:09 PM IST
  • ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കാന്‍ പാടില്ലാത്തവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാവിലെ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
Health Tips: പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധ വേണം, വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്, രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും

Health Tips: ഭക്ഷണം എന്നത്  നമ്മുടെ ജീവിതത്തിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ചില ഭക്ഷണങ്ങള്‍  വെറും വയറ്റില്‍  കഴിയ്ക്കാന്‍ പാടില്ലാത്തവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാവിലെ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

പ്രഭാത ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അതായത് പ്രഭാത ഭക്ഷണം നിങ്ങളുടെ ദിവസത്തെ ഉന്മേഷം നിറഞ്ഞതോ, അല്ലെങ്കില്‍ തകർക്കുകയോ ചെയ്യാം. പ്രഭാത ഭക്ഷണമാണ് പകല്‍ മുഴുവന്‍ ആവശ്യമായ   ഊര്‍ജ്ജം നല്‍കുന്നത്.  എന്നാല്‍, ചില  ഭക്ഷണങ്ങള്‍ രാവിലെ, അതായത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
 
രാവിലെ വെറും വയറ്റിൽ  ഈ ഭക്ഷണങ്ങള്‍ കഴിക്കരുത് (Do not eat these foods in empty stomach)

എരിവുള്ള ഭക്ഷണങ്ങള്‍ (Spicy Food)
വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ ഒരിയ്ക്കലും  കഴിയ്ക്കരുത്. ഉത്  ദഹനപ്രശ്‌നങ്ങളും നെഞ്ചെരിച്ചിലും ഉണ്ടാക്കുന്നു.

സിട്രസ് പഴങ്ങൾ (Citrus Fruits): ഓറഞ്ച്,  മൊസംബി തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സിയും ആന്‍റിഓക്‌സിഡന്‍റും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍  ഇത് കഴിയ്ക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍,  ഇത് വേര് വയറ്റില്‍ കഴിയ്ക്കുന്നത്  ആരോഗ്യത്തിന് ദോഷം ചെയ്യും.  

മധുരമുള്ള ഭക്ഷണങ്ങള്‍ (Sweets)
മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍  രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്.  പല മധുരപദാര്‍ത്ഥങ്ങളിലും ഉള്ളത് ഫ്രക്ടോസ് ആണ്. ഇത് മോശം ഫലമാണ് ഉണ്ടാക്കുക. അതിനാല്‍   മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

വാഴപ്പഴം  (Banana):

വാഴപ്പഴം ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഏത്തപ്പഴം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെങ്കിലും വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ അളവ് കൂട്ടും. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.

കൊക്കക്കോള (Coca-Cola)

കൊക്കക്കോള പോലെയുള്ള പാനീയങ്ങള്‍ രാവിലെ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

Also Read: Red Banana Benefits: ചെങ്കദളിപ്പഴം സ്ഥിരമായി കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം

തണുത്ത പന്ര്യങ്ങള്‍ (Cold Drinks)

രാവിലെ ഇപ്പോഴും ചൂടുള്ള പാനീയങ്ങള്‍ കുടിയ്ക്കുന്നതാണ് ഉത്തമം.  കാപ്പിയും ചായയും വളരെയധികം നല്ലതാണ്. എന്നാല്‍ കോള്‍ഡ് കോഫി പോലുള്ളവ കഴിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം,  

തക്കാളി (Tomato): തക്കാളിയിൽ വൈറ്റമിൻ സിയും പോഷകങ്ങളും കൂടുതലാണ്, എന്നാൽ, തക്കാളി  വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം. കാരണം, തക്കാളിയിലെ ഘടകങ്ങള്‍ അസിഡിറ്റി വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. 

വേവ് കുറഞ്ഞ പച്ചക്കറികള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്.  എന്നാല്‍,  പകുതി വേവിച്ച പച്ചക്കറികള്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  കാരറ്റ്, ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികള്‍  വെറുംവയറ്റില്‍ കഴിയ്ക്കുന്നത്   നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പലപ്പോഴും കാരണമാകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News