Health News: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ?രക്തസമ്മർദ്ദത്തിലുള്ള ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

Note these changes in blood pressure when Trying to lose weight: അമിതഭാരം നിങ്ങളുടെ ശരീരത്തിലെ ഇൻസുലിന്റെ ഫലപ്രാപ്തി കുറയ്ക്കാൻ ഇടയാക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 03:19 PM IST
  • ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി, ക്രമാനുഗതവും സ്ഥിരവുമായ ഒരു രീതി പിന്തുടരേണ്ടത് പ്രധാനമാണ്.
  • ഇന്ന് അമിതഭാരം പോലുള്ള പലജീവിതശൈലി രോ​ഗങ്ങളുടേയും പ്രധാനകാരണം മാറിയ ജീവിതരീതിയാണ്.
Health News: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ?രക്തസമ്മർദ്ദത്തിലുള്ള ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ രക്തസമ്മർദ്ധത്തിലെ ഈ മാറ്റങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അത് അവ​ഗണിച്ചു കൊണ്ട് ശരീരഭാരം കുറച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും വരുവാൻ സാധ്യതയുണ്ട്. ചില സാ​ഹചര്യങ്ങളിൽ ഇത് വലിയ അപകടസാഹചര്യങ്ങളിലും കൊണ്ടെത്തിക്കാം. അമിതഭാരമുള്ളപ്പോൾ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രയത്നിക്കേണ്ടി വരും എന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രം. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. രക്തസമ്മർദ്ധം ഉണ്ടാകുന്നതിലൂടെ എന്ത് തരത്തിലുള്ള പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാകുകയെന്നത് പരിശോധിക്കാം.

1. ഭാരവും രക്തസമ്മർദ്ദവും

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ അമിത ഭാരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കാരണം, അമിതഭാരമുള്ളവരുടെ ശരീരം കൂടുതൽ രക്തം ഉത്പാദിപ്പിക്കുന്നു. ഇത് ഹൃദയത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. കൂടാതെ, അമിതഭാരം നിങ്ങളുടെ ശരീരത്തിലെ ഇൻസുലിന്റെ ഫലപ്രാപ്തി കുറയ്ക്കാൻ ഇടയാക്കും. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകും.

2. ധൃതി വേണ്ട....പതുക്കെ മതി

അമിതഭാരം ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ധൃതിയിൽ ഭാരം കുറയക്കാൻ നോക്കുക. പെട്ടെന്ന് വണ്ണം കുറയക്കണം എന്നാണ് ചിന്തിക്കുക. അതിനായി കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും തിരഞ്ഞെടുക്കും. എന്നാൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഭാരം കുറയില്ല എന്നു മാത്രമല്ല അത് കാരണം നമ്മളിൽ മടുപ്പ് ഉണ്ടാവുകയും മാനസികമായി തളരുകയും ചെയ്യുന്നു. കൂടാതെ അത്തരത്തിൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ശ്രമിക്കുന്നത് പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി, ക്രമാനുഗതവും സ്ഥിരവുമായ ഒരു രീതി പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണക്രമം സ്ഥിരമായി നിലനിർത്തുക. അതുപോലെ നല്ല പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക, ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക എന്നിവ ഇതിൽ പ്രധാനമാണ്. അതിനെല്ലാം പുറമേ പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക.

ALSO READ: കേരളത്തിലെ സ്‌ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

3. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം

ഇന്ന് അമിതഭാരം പോലുള്ള പലജീവിതശൈലി രോ​ഗങ്ങളുടേയും പ്രധാനകാരണം മാറിയ ജീവിതരീതിയാണ്. അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും പഞ്ചസാരയുടെ ഉയർന്ന ഉപയോ​ഗവും എല്ലാം ഇതിന് വഴിയൊരുക്കുന്നു. കൂടാതെ ഈ കാലഘട്ടത്തിൽ ഭൂരിഭാ​ഗം പേർക്കും ശരീരാധ്വാനം ഇല്ലാത്ത ജോലിയാണ്. അതിനാൽ തന്നെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. അതിനാൽ ചെറിയ മാറ്റങ്ങൾ ഭക്ഷണരീതിയിലും ജീവിതസാഹചര്യങ്ങളിലും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ജീവിതശൈലി മാറ്റുന്നത് ശരീരഭാരം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

4. ഡോക്ടറുടെ ഉപദേശം വാങ്ങാൻ മറക്കരുത്

ശരീരഭാരം കുറയ്ക്കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. നമ്മുടെ മൊത്തം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു കാര്യമാണ്. അതിനാൽ സ്വയം പെട്ടെന്ന് അമിതഭാരം കുറയ്ക്കാൻ ശ്രമിക്കാതെ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. അതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. മാത്രമല്ല ഏത് രീതിയിലാണ് നിങ്ങൾക്ക് ഭാരം കുറയ്ക്കാൻ അനുയോജ്യമെന്നും നമുക്ക് ഡോക്ടർ പറഞ്ഞു തരും. അതിലൂടെ സുരക്ഷിതമായ രീതിയിൽ ഭാരം കുറയ്ക്കാൻ സാധിക്കും. 

ചുരുക്കത്തിൽ, ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. പക്ഷേ, അത് ശാശ്വതമാക്കാൻ, നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണക്രമവും പതിവ് വ്യായാമവും പൂർണ്ണമായ ജീവിതശൈലി മാറ്റവും ആവശ്യമായി വന്നേക്കാം. തീർച്ചയായും, എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തേടുക. ഈ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര നിങ്ങൾക്ക് ഒരു പുതിയ തുടക്കമായിരിക്കും.  ആരോഗ്യകരവും അർത്ഥപൂർണ്ണവുമായ ജീവിതത്തിലേക്ക് അത് നിങ്ങളെ നയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News