എല്ലാ വീട്ടിലെ അടുക്കളയിലും ഉള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഭക്ഷണത്തിൻ്റെ രുചിയും നിറവും വർദ്ധിപ്പിക്കാൻ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞൾ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ആയുർവേദത്തിലും മഞ്ഞളിന് ഏറെ പ്രധാന്യമുണ്ട്. ഔഷധമായും ഇത് ഉപയോഗിക്കുന്നു.
ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ ചില ആരോഗ്യ പ്രശ്നങ്ങൾ മരുന്നില്ലാതെ തന്നെ ഭേദമാകും. ശരീരഭാരം കുറയ്ക്കുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നത് വരെ മഞ്ഞൾ വെള്ളത്തിന് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഏത് സമയത്ത് മഞ്ഞൾ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുന്നത് എന്ന് നോക്കാം.
ALSO READ: വിറ്റാമിൻ ബി12 സമ്പന്നം; ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക് തടയാനും ഈ ഭക്ഷണങ്ങൾ കഴിക്കാം
മഞ്ഞൾ വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ
1. ദിവസവും മഞ്ഞൾ വെള്ളം കുടിച്ചാൽ പ്രതിരോധശേഷി വർദ്ധിക്കും. മഞ്ഞളിലെ ആൻ്റിഓക്സിഡൻ്റ്, ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ഇത് രോഗങ്ങൾ തടയാൻ സഹായിക്കുന്നു.
2. പതിവായി മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു. മഞ്ഞളിലെ പോഷകങ്ങൾ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഞ്ഞൾ വെള്ളം പതിവായി കുടിക്കുന്നത് ഗ്യാസ്, ദഹനക്കേട്, വയറുവേദന, നീർവീക്കം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
3. ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മഞ്ഞൾ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും അതുവഴി കലോറി വേഗത്തിൽ കത്തിച്ചു കളയുകയും ചെയ്യുന്നു.
4. പ്രമേഹരോഗികൾ ദിവസവും മഞ്ഞൾ വെള്ളം കുടിക്കണം. ഈ വെള്ളം കുടിക്കുന്നത് സ്വാഭാവികമായും ഇൻസുലിൻ വർദ്ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
5. മഞ്ഞൾ വെള്ളം കുടിക്കുന്നത് സന്ധി വേദനയും വീക്കവും ഒഴിവാക്കുന്നു. സന്ധി വേദനയോ സന്ധി സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ ദിവസവും മഞ്ഞൾ വെള്ളം കുടിക്കണം.
മഞ്ഞൾ വെള്ളം എങ്ങനെ ഉണ്ടാക്കാം?
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ 1/4 ടീസ്പൂൺ മഞ്ഞൾ ചേർക്കുക. മഞ്ഞൾ നന്നായി വെള്ളത്തിൽ യോജിപ്പിക്കുക. വേണമെങ്കിൽ നാരങ്ങാനീരും തേനും ഈ വെള്ളത്തിൽ കലർത്താം. എന്നാൽ മഞ്ഞൾ വെള്ളം മാത്രം കുടിക്കുന്നതാണ് നല്ലത്.
മഞ്ഞൾ വെള്ളം എപ്പോൾ കുടിക്കണം?
മഞ്ഞൾ വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വെറും വയറ്റിൽ ആണ്. രാവിലെ വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തെ ഊർജസ്വലമാക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് രാവിലെ ആദ്യം മഞ്ഞൾ വെള്ളം കുടിക്കാൻ കഴിയുന്നില്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് മഞ്ഞൾ വെള്ളം കുടിക്കാം. രാത്രിയിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.