ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. അതുപോലെ തന്നെ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ മൂലം ആശയകുഴപ്പത്തിലാകാത്ത അധികം പേർ കാണില്ല. ജീവിതത്തിലെയും ജോലിയിലെയും ടെൻഷനും സ്‌ട്രെസും കുറയ്ക്കാൻ പലപ്പോഴും ആളുകൾ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇല്ല്യൂഡേർ എന്ന വാക്കിൽ നിന്ന് ഉത്ഭവിച്ച വാക്കാണ് ഇല്ല്യൂഷൻ. പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നതാണ് ഇല്ല്യൂഡേർ എന്ന വാക്കിന്റെ അർത്ഥം. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. ആളുകളുടെ ഏകാഗ്രത കൂട്ടാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണിത്. ഒരു കാർട്ടൂണിസ്റ്റ് വരച്ച ചിത്രമാണിത്. ഈ ചിത്രത്തിൽ ഒരു കല്യാണ വേദിയാണ് കാണാൻ സാധിക്കുന്നത്. മണവാട്ടിയെയും മണവാളനെയും കാർമികനെയും ചിത്രത്തിൽ കാണാം. ചിത്രത്തിൽ മോതിരം കാണാതെ പോയി വിഷമിക്കുന്ന മണവാളനെയും അത് അന്വേഷിക്കുന്നതും കാണാം. മണവാട്ടി ദേഷ്യപ്പെട്ട് നിൽക്കുകയാണ്. ഈ മോതിരം 30 സെക്കന്റുകളിൽ കണ്ടെത്താമോ? നിങ്ങൾക്ക് അതീവ നിരീക്ഷണപാടവവും വ്യത്യസ്തമായി ചിന്തിക്കാനുമുള്ള കഴിവും ഉണ്ടെങ്കിൽ മാത്രമേ ഈ മോതിരം കണ്ടെത്താൻ കഴിയൂ.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പാണ്ടയെ 5 സെക്കന്റിൽ കണ്ടെത്താമോ?
മോതിരം കാണാം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...