തിരക്കുപിടിച്ച ജീവിതത്തിനിടെ പലർക്കും സ്വന്തം ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാറില്ല. ഇതിന് പുറമെ മോശം ജീവിത ശൈലി പിന്തുടരുന്നവരുമുണ്ട്. ഇത്തരം ആളുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ഇനി പറയാൻ പോകുന്ന സിമ്പിൾ ടിപ്സ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.
ഭാരം കുറയ്ക്കണമെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം വേഗത്തിൽ കുറയാൻ തുടങ്ങുന്നു. ജിമ്മിൽ പോകാതെ തന്നെ എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്ന് നോക്കാം.
ALSO READ: ഈ വിറ്റാമിന്റെ അഭാവം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു..!
1. കിടക്കുന്നതിന് മുമ്പ് ഒരു പ്രോട്ടീൻ ഷേക്ക് കുടിക്കുക
രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് പ്രോട്ടീൻ ഷേക്ക് കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കും. കാരണം, പ്രോട്ടീൻ കാർബോഹൈഡ്രേറ്റിനെക്കാളും കൊഴുപ്പിനെക്കാളും തെർമോജനിക് ആണെന്ന് കരുതപ്പെടുന്നു. ഇത് കൂടുതൽ കലോറി ദഹിപ്പിക്കാൻ നിങ്ങളുടെ ശരീരത്തെ അനുവദിക്കുന്നു.
2. സ്ലീപ്പ് മാസ്ക് ധരിക്കുക
സ്ലീപ്പ് മാസ്ക് ധരിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒരു പോംവഴിയാണ്. മങ്ങിയ വെളിച്ചത്തിൽ ഉറങ്ങുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 21% കൂടുതലാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, വെളിച്ചത്തിൽ ഉറങ്ങുന്ന ആളുകൾ സ്ലീപ്പ് മാസ്ക് ധരിക്കണം.
3. നല്ല ഉറക്കം ഉറപ്പാക്കുക
നിങ്ങൾ രാത്രിയിൽ സാധാരണ ഉറങ്ങുന്നതിനേക്കാൾ ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയാൽ അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നിങ്ങളുടെ ഉറക്കം പകുതിയിലധികം രോഗങ്ങൾക്കുള്ള പരിഹാരമാണ്. അതായത്, കൂടുതൽ കൂടുതൽ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാനും മാനസികമായി സമാധാനം ലഭിക്കാനും കാരണമാകുന്നു. അതിനാൽ ഉറക്കം കുറവാണെങ്കിൽ ഇന്ന് തന്നെ നിങ്ങളുടെ ശീലം മാറ്റി ദിവസവും 9 മണിക്കൂറെങ്കിലും ഉറങ്ങുന്നത് ശീലമാക്കുക.
(ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവിജ്ഞാനത്തെയും വീട്ടുവൈദ്യ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഈ വിവരം സ്ഥിരീകരിക്കുന്നില്ല. പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടാൻ മറക്കരുത്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...