Weight Loss Breakfast: വയറിലെ കൊഴുപ്പ് മഞ്ഞുപോലെ ഉരുകും.. ഈ 3 കാര്യങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

Healthy Breakfast: ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ ദിവസത്തിന്റെ തുടക്കമേ നന്നായിരിക്കണം. അതിനാൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്ന അത്തരം കാര്യങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്.

Written by - Ajitha Kumari | Last Updated : Sep 8, 2023, 05:24 PM IST
  • ശരീരഭാരം കൂടുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്
  • ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും കാരണം പലരും പൊണ്ണത്തടിയുടെ ഇരയാകുന്നുണ്ട്
  • ശരീരഭാരം കുറയ്ക്കാൻ ലഘുഭക്ഷണം
Weight Loss Breakfast: വയറിലെ കൊഴുപ്പ് മഞ്ഞുപോലെ ഉരുകും..  ഈ 3 കാര്യങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു!

Weight Loss Breakfast: ശരീരഭാരം കൂടുന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.  വയറിലും അരക്കെട്ടിലും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി നിങ്ങൾ രാവിലെമുതൽ ശ്രദ്ധിക്കണം.  അതായത് നിങ്ങൾ എത്രത്തോളം ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നുവോ അത്രത്തോളം ഫിറ്റായിരിക്കും എന്നർത്ഥം. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും കാരണം പലരും പൊണ്ണത്തടിയുടെ ഇരയാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പ്രഭാതഭക്ഷണത്തിൽ നിങ്ങൾ ചില കാര്യങ്ങൾ ഉൾപ്പെടുത്തു ഇത് മൂലം വർദ്ധിച്ചു വരുന്ന ഭാരം ഏതാനും ആഴ്ചകൾക്കുള്ളിൽ കുറയും.

Also Read: Ghee Side Effects: നെയ്യ് അധികം കഴിച്ചാല്‍....

ശരീരഭാരം കുറയ്ക്കാൻ ലഘുഭക്ഷണം

വയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് കാണാൻ മോശമാണെന്നത് മാത്രമല്ല ഇത് കാരണം പല രോഗങ്ങളും ഉണ്ടാകും.  അമിതവണ്ണം മൂലം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, യൂറിക് ആസിഡിന്റെ വർദ്ധനവ്, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ട് അമിത ഭാരം സമയത്തു തന്നെ കുറയ്ക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണത്തിൽ ചില പ്രത്യേക ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയുമെന്നാണ് റിപ്പോർട്ട്.  അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...

1. നാരങ്ങയും തേനും (Lemon and Honey):

വയറ്റിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ എന്നും രാവിലെ വെറുംവയറ്റിൽ  ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ അര ഭാഗം നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുന്നത് നല്ലതാണ്.

Also Read: 2 ദിവസത്തിന് ശേഷം രവി പുഷ്യയോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുതിക്കും!

2. തൈര് (Curd):  കാൽസ്യവും പ്രോട്ടീനും അടങ്ങിയ തൈര് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരത്തിലെ പ്രോട്ടീന്റെ അളവും നിയന്ത്രിക്കുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നാരുകളും പ്രോട്ടീനും അടങ്ങിയ തൈര് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

3. ഉപ്പുമാവ് (Upma):

ഉപ്പുമാവിലടങ്ങിയിരിക്കുന്ന റവ ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ല കൊളസ്‌ട്രോളിനെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. എങ്കിലും ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ എണ്ണ കുറച്ച് ഉപയോഗിക്കുന്നത് ഉത്തമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News