പരിപ്പുചീരയുടെ ഗുണങ്ങൾ: മികച്ച രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള ശൈത്യകാല ഇലച്ചെടിയാണ് പരിപ്പുചീര. ചെനോപോഡിയം ആൽബം എന്നും വിളിക്കപ്പെടുന്ന പരിപ്പുചീര സാമ്പാർ ചീര, വാട്ടർ ലീഫ് എന്നീ പേരുകളിലും അറിയപ്പെടുന്നു. കുറഞ്ഞ കലോറിയും നാരുകളാൽ സമ്പന്നവുമായ ഭക്ഷണമാണ് പരിപ്പുചീര. ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണിത്. ചീരയേക്കാൾ കൂടുതൽ പൊട്ടാസ്യവും ഇരുമ്പും പരിപ്പുചീരയിലുണ്ട്. ഇവ രണ്ടും മികച്ച പോഷകങ്ങളാണ്. മികച്ച രുചിയും കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ നാരുകളും ഉയർന്ന പ്രോട്ടീനും ഉള്ള ഉച്ചഭക്ഷണമാണ് പരിപ്പുചീര. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പരിപ്പുചീര ഉൾപ്പെടുത്തുന്നതിലൂടെ, ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് മികച്ച ഫലം ലഭിക്കും.
കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6 തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമാണ് പരിപ്പുചീര. ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. സിങ്ക്, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് നിങ്ങൾക്ക് ആവശ്യമായ പ്രതിരോധശേഷി നൽകും. പരിപ്പുചീരയുടെ ഇലകൾ ആന്റിഓക്‌സിഡന്റുകളാലും അവശ്യ ധാതുക്കളാലും സമ്പന്നമാണ്. ഇത് കോശങ്ങളുടെ വളർച്ചയ്ക്കും പുനരുദ്ധാരണത്തിനും സഹായിക്കുന്നു. ഇത് നാരുകളുടെ നല്ല ഉറവിടമായതിനാൽ ഇത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
സുപ്രധാന ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനോടൊപ്പം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയാലും സമ്പന്നമാണ് പരിപ്പുചീര. അമിനോ ആസിഡുകൾ, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം എന്നിവയുടെ നല്ല ഉറവിടമായതിനാൽ പരിപ്പുചീര കഴിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. മറ്റെല്ലാ പച്ച പച്ചക്കറികളെയും പോലെ പരിപ്പുചീരയിലും കലോറി വളരെ കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഇത് കഴിക്കാം. നാരുകൾ കൂടുതലായതിനാൽ ദഹനപ്രശ്‌നങ്ങളുള്ളവർക്ക് കഴിക്കാവുന്ന ശൈത്യകാല ഇലക്കറിയാണിത്. ഉയർന്ന ജലാംശവും നാരുകളും ഉള്ളതിനാൽ, കുടലിന്റെ പ്രവർത്തനത്തെ മികച്ചതാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നതിലൂടെ മലബന്ധം ഉൾപ്പെടെയുള്ള വയറുസംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും പരിപ്പുചീരയ്ക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...