പഴകിയ ഭക്ഷണം ആരും അറിഞ്ഞുകൊണ്ട് കഴിക്കാൻ സാധ്യതയില്ല. എന്നാൽ, എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം ആകസ്മികമായി കഴിക്കുന്നത് നമ്മളിൽ പലരും ഇടയ്ക്കിടെ ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. ബ്രെഡ്, സംസ്കരിച്ച മാംസം, ടിന്നിലടച്ച സാധനങ്ങൾ അല്ലെങ്കിൽ ലഘുഭക്ഷണങ്ങൾ പോലുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ചിലപ്പോൾ പഴകിയതായി തോന്നില്ല. അതിനാൽ തന്നെ ശ്രദ്ധിക്കാതെ നാം ഇത്തരം ഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എക്സ്പയറി ഡേറ്റിന് ശേഷം അവ കഴിച്ചാൽ നമുക്ക് ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പാക്കറ്റുകളിലാക്കിയിരിക്കുന്ന ഭക്ഷണങ്ങൾക്ക് നൽകിയിരിക്കുന്ന എക്സ്പയറി ഡേറ്റ് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഭക്ഷണങ്ങൾ ഏറ്റവും പോഷകഗുണമുള്ളത് അവ ഫ്രഷ് ആയി കഴിക്കുമ്പോഴാണ്. എന്നാൽ, ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന തിയതിക്ക് ശേഷം ഇവയുടെ ഗുണവും പോഷകമൂല്യവും കുറയും. നിങ്ങൾ ഭക്ഷണങ്ങളുടെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം അവ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഒന്നാണെന്നതാണ്.
പഴകിയ ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. എന്നാൽ നിങ്ങൾ വളരെ ഗുരുതരമായ ആരോഗ്യാവസ്ഥയിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ചില സാഹചര്യങ്ങളിൽ, ഭക്ഷണം അടുത്തിടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെങ്കിൽ അത് നിങ്ങളെ കാര്യമായി ബാധിച്ചേക്കില്ല. എന്നിരുന്നാലും, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷമാണെന്ന് പോഷകാഹാര വിദഗ്ധർ വ്യക്തമാക്കുന്നു.
ഭക്ഷ്യവിഷബാധ: പനി, വിറയൽ, വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ്. കാലഹരണപ്പെട്ട ഭക്ഷണങ്ങൾ മലിനമായതോ കേടായതോ ആണെങ്കിൽ അവ കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകും.
അപകടകരമായ ബാക്ടീരിയകളുമായുള്ള സമ്പർക്കം: ഭക്ഷ്യവിഷബാധ ചെറിയ രീതിയിലോ കഠിനമായതോ ആകാം. ചിലപ്പോൾ, ഭക്ഷ്യവിഷബാധയേറ്റാൽ കോളറ, കാംപിലോബാക്റ്റർ എന്റൈറ്റിസ്, ലിസ്റ്റീരിയ, സ്റ്റാഫൈലോകോക്കസ് ഓറിയസ്, ഷിഗെല്ല, സാൽമൊണല്ല എന്നീ അപകടകരമായ ബാക്ടീരിയകളോ വിഷവസ്തുക്കളോ ശരീരത്തിലെത്താനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷണത്തിന്റെ പോഷക മൂല്യം നഷ്ടപ്പെടുന്നു: എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നു. എക്സ്പയറി തീയതി കഴിഞ്ഞ ഭക്ഷണത്തിന്റെ പോഷക മൂല്യം കുറയുകയും പഴകിയ രുചി ഉണ്ടാകാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...