Weight Loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, എങ്ങനെ?

Weight loss Tips: ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്ന് കരുതുന്നുവെങ്കിൽ മനസിലാക്കൂ അത് തെറ്റായ ധാരണ മാത്രം.  കാരണം വീട്ടിലിരുന്ന് ലളിതമായ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഉറപ്പായും ശരീരഭാരം കുറയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം...  

Written by - Ajitha Kumari | Last Updated : Aug 5, 2022, 10:52 PM IST
  • ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കഴിയും
  • രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി
  • വീട്ടിലിരുന്ന് ലളിതമായ രീതിയിലും ശരീരഭാരം കുറയ്ക്കാം
Weight Loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, എങ്ങനെ?

Weight loss Tips:  വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലും തടി കൂടുന്നതിലും നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് കുറയ്ക്കാനായി നിങ്ങൾ ജിമ്മിൽ പോകേണ്ട ആവശ്യമില്ല.  ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാം. ഇതിനായി നിങ്ങൾക്ക് ചിലവൊന്നുമില്ല.  കൂടാതെ കടുത്തവ്യായാമങ്ങളോ യോഗയോ ഒന്നും ചെയ്യേണ്ടതുമില്ല പകരം ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നാൽ മതിയാകും.  പൊണ്ണത്തടി ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട് എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.   അതുകൊണ്ടുതന്നെ  ആരോഗ്യകരമായ ദിനചര്യകൾ പാലിച്ച്  അമിതവണ്ണത്തിന്റെ പിടിയിൽ നിന്നും രക്ഷനേടി ആരോഗ്യകരമായ ജീവിതം നിങ്ങൾക്ക് നയിക്കാൻ കഴിയും.  അതിനായി അതിരാവിലെ ഈ ലളിതമായ കാര്യങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും.  ഇതിലൂടെ ശരീരഭാരം വർദ്ധിക്കുന്നതിൽ നിന്നും നിങ്ങൾക്ക് രക്ഷ തരുന്നതിനൊപ്പം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരാക്കുകയും ചെയ്യും.  കഠിനാധ്വാനം കൂടാതെ ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ഈ രീതി ഇ എന്താണെന്ന് നമുക്ക് നോക്കാം...

Also Read: തടി കുറയ്ക്കും, സൗന്ദര്യത്തിനും ബെസ്റ്റ്; ജ്യൂസുകളിൽ കേമൻ ഈ പേരയ്ക്കാ ജ്യൂസ്

രാവിലെ വെള്ളം കുടിക്കുക (Drink water early in the morning)

രാവിലെ തന്നെ രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ് അതിൽ ഒരു ഗ്ലാസ് വെള്ളം ചൂടുള്ളത് ആയിരിക്കാൻ ശ്രദ്ധിക്കുക. ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ കലോറിയും കൊഴുപ്പും വേഗത്തിൽ ഉരുക്കാൻ സഹായിക്കും. ഇതുകൂടാതെ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ഉത്തമമാണ്. ഇങ്ങനെ ചെയ്താൽ അധികം വൈകാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുകയും നല്ല ഷേപ്പ്  ലഭിക്കുകയും ചെയ്യും.  

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം (High Protein Breakfast)

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അതായത് പ്രഭാതഭക്ഷണത്തിൽ മുട്ടയും പാലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ദീർഘനേരം വിശപ്പ് ഉണ്ടാകില്ലയെന്നാണ് പറയാറ്. അതുപോലെ പ്രഭാതഭക്ഷണം  രാജകീയമായി തന്നെവേണം. 

Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ 

വിറ്റാമിൻ ഡി 

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ഭാരത്തെ സ്വാധീനിക്കുമെന്നാണ് പറയുന്നത്. വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാണ് . അതിനാൽ രാവിലെ കുറച്ച് വെയിൽ കൊള്ളുന്നത് നല്ലതാണ്. 

ശരീരഭാരം പരിശോധിക്കുക (Check Weight)

ശരീരഭാരം കുറയ്ക്കാൻ പ്രചോദനമുണ്ടാകാൻ നിങ്ങൾ ഇടയ്ക്കിടയ്ക്ക് ശരീരഭാരം പരിശോധിക്കുന്നത് ശീലമാക്കുക. 

ധ്യാനം (Meditation)

ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളും യോഗയും ചെയ്യുന്നതിനുപകരം ദിവസവും രാവിലെ ധ്യാനം ചെയ്യുന്നത് ശീലമാക്കുക. ഇത് ക്രമേണ നിങ്ങളുടെ ഭാരത്തിൽ വ്യത്യാസം കാണിക്കും. ഭാരത്തിൽ മാത്രമല്ല ചർമ്മത്തിനും എന്തിനേറെ മാനസികാരോഗ്യത്തിലും നല്ല ഉണർവ് ഉണ്ടാക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News