Weight Loss Tips: തടി കുറയ്ക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ ശീലിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം

Weight Loss: തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ചില മാർഗ്ഗങ്ങൾ ശീലിക്കൂ അതുവഴി നിങ്ങൾക്ക് നിങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും.  

Written by - Ajitha Kumari | Last Updated : Sep 16, 2022, 01:51 PM IST
  • തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല
  • ഇതുമൂലം പല തരത്തിലുള്ള രോഗങ്ങളും നിങ്ങളിൽ വന്നു ചേരാം
  • തടി കുറയ്ക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ ശീലിക്കൂ
Weight Loss Tips: തടി കുറയ്ക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ ശീലിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം

Weight Loss Tips For Men: തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല കാരണം പൊണ്ണത്തടി നിങ്ങളിൽ പല രോഗങ്ങൾക്കും കാരണമായേക്കും. ഇതുമൂലം പല തരത്തിലുള്ള രോഗങ്ങളും നിങ്ങളിൽ വന്നു ചേരാം. പുരുഷന്മാരും സ്ത്രീകളും പൊതുവെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെങ്കിലും പല പുരുഷന്മാരിലും നാം കാണുന്നത് അവരുടെ വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. അതുകാരണം  അവർക്ക് ഇരിക്കാനും നടക്കാനും വസ്ത്രം ധരിക്കാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും. അതേസമയം പല പുരുഷന്മാരുടെയും വയറ് അമിതമായി പുറത്തേക്ക് ചാടുന്നു. അത്തരമൊരു സാഹചര്യത്തിൽ പുരുഷന്മാർ ജിമ്മിൽ പോകുകയോ അല്ലെങ്കിൽ  ശരീരഭാരം കുറയ്ക്കാൻ ഓടുകയോ ഒക്കെ ചെയ്യും. പക്ഷേ ഇത് പ്രത്യേക നേട്ടങ്ങളൊന്നും നൽകുന്നില്ല എന്നതാണ് ഒരു സത്യം. ഇത്തരം സാഹചര്യങ്ങളിൽ ശരീരഭാരം കുറയ്ക്കാൻ എളുപ്പമാക്കുന്ന ചില മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിക്കുക വേണം ചെയ്യാൻ. അതിലൂടെ നിങ്ങൾക്ക് തടി കുറയ്ക്കാൻ എളുപ്പത്തിൽ കഴിയും. പുരുഷന്മാർ തടി കുറയ്ക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നമുക്ക് നോക്കാം...

Also Read: Health Tips: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!

പുരുഷന്മാർക്ക് ഈ വഴികളിലൂടെ ശരീരഭാരം കുറയ്ക്കാം (Men reduce their weight in these ways)

1. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം ഒഴിവാക്കുക (Avoid following weight loss diet)

പലപ്പോഴും ആളുകൾ ഒരു നിശ്ചിത സമയത്തേക്ക് കർശനമായ ഭക്ഷണക്രമം പിന്തുടരാറുണ്ട്.  ശേഷം അവരുടെ ശരീരഭാരം കുറയാൻ തുടങ്ങുമ്പോൾ തന്നെ ഇവർ അത് ഉപേക്ഷിച്ചു പഴയ രീതിയിലേക്ക് പോകാറുണ്ട്.  ഇത് നിങ്ങളുടെ ഭാരം പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകും മാത്രമല്ല പിന്നെ അത് കുറയ്ക്കുക വലിയ ബുദ്ധിമുട്ടാകും.  അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഭക്ഷണക്രമം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് ശരീരത്തിലെ പോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഒരു ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ, അത് എല്ലായ്പ്പോഴും പിന്തുടരുക. എന്നാൽ ആ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിൽ പോഷകങ്ങളുടെ കുറവു വരാത്ത വിധത്തിലായിരിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Also Read: ഒന്ന് പ്രണയിക്കാൻ ചെന്നതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വ്യായാമം (exercise)

പുരുഷന്മാർക്ക് തങ്ങളുടെ അമിത ഭാരം കുറയ്ക്കാൻ ദിവസവും കുറഞ്ഞത് 45 മിനിറ്റ് വ്യായാമം ചെയ്യണം. ഇതിലൂടെ ഇവരുടെ ആരോഗ്യം മികച്ചതായി തുടരുകയും ഭാരവും വേഗത്തിൽ കുറയുകയും ചെയ്യും. ഇനി നിങ്ങൾക്ക് ജിമ്മിൽ പോകാൻ കഴിയുന്നില്ലെങ്കിൽ നടക്കാൻ പോയാൽ മതി ഫലം ഉറപ്പായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം തേടുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News