Protein Importance: ജിമ്മിൽ പോകുന്നവരുടെയും ബോഡി ബിൽഡർമാരുടെയും പ്ലേറ്റ് നിറയെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നമ്മുടെ ഭക്ഷണ ക്രമത്തിന്‍റെ ഭാഗമാണ്.
പ്രോട്ടീന്‍ പല നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളിലും കാണപ്പെടുന്നു. എന്നാൽ പല വെജിറ്റേറിയൻ ഭക്ഷണങ്ങളിലും ഇത് ധാരാളമായി കാണപ്പെടുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് മുട്ട, മാംസം, മത്സ്യം, സോയാബീൻ, പയർവർഗ്ഗങ്ങൾ തുടങ്ങിയവ കഴിക്കാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. പേശികളുടെ നിര്‍മ്മാണത്തിന് അനിവാര്യം
നമ്മുടെ ശരീരത്തില്‍ പേശികള്‍ ഉണ്ടാകുന്നതിന് പ്രോട്ടീന്‍ ആവശ്യമാണ്. ഇത് നമ്മുടെ ശരീരത്തിന്‍റെ ഘടന നിലനിർത്താൻ സഹായിക്കുന്നു, ജിമ്മിൽ പോകുന്നവർക്കും അത്ലറ്റുകൾക്കും പ്രോട്ടീന്‍ വളരെ പ്രധാനമാണ്.
2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. വിശപ്പ് കുറയുന്നത് വഴി നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. ഇത് ശരീരഭാരം കുറയാന്‍ സഹായകമാണ്. പൊണ്ണത്തടി ഉള്ളവര്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഒപ്പം പല രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും സഹായിയ്ക്കും.
3. മാനസികാരോഗ്യത്തിന് ആവശ്യമാണ് പ്രോട്ടീൻ
നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സമ്മർദ്ദത്തെ ചെറുക്കുന്നതിനും ആവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീന്‍ നല്‍കുന്നു. മാനസികാരോഗ്യം നല്ലതല്ലെങ്കിൽ അത് ശാരീരിക ആരോഗ്യത്തെയും ബാധിക്കും.
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നത് പ്രോട്ടീനിലൂടെ കുറയ്ക്കാം, പ്രോട്ടീന്‍ കഴിയ്ക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇതോടൊപ്പം, ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു.
5.പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു
പ്രായം കൂടുന്ന അവസത്തിലും ചെറുപ്പമായി കാണപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക. ഇത് പേശികളുടെ ആരോഗ്യം നിലനിര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിനാൽ ചെറുപ്പക്കാരും മധ്യവയസ്കരും പ്രോട്ടീൻ കഴിയ്ക്കേണ്ടത് പ്രധാനമാണ്.
നമ്മുടെ ശരീരത്തിന് എത്രമാത്രം പ്രോട്ടീന്‍ ആവശ്യമാണ്?
ഒരു വ്യക്തിയുടെ ശരീരഭാരത്തിന്‍റെ ഓരോ 1 കിലോഗ്രാമിനും 1 ഗ്രാം പ്രോട്ടീന്‍ എന്ന അനുപാതത്തിലാണ് നമ്മുടെ ശരീരത്തിന് പ്രോട്ടീന്‍ ആവശ്യമായത്. എന്നിരുന്നാലും, പ്രായം, ലിംഗഭേദം, ഗർഭം, പ്രവർത്തന മേഖല തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പ്രോട്ടീന്‍ കഴിയ്ക്കേണ്ടതിന്‍റെ അളവ് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, കഠിനാധ്വാനം ചെയ്യുന്ന ഒരു വ്യക്തിക്ക് ഒരു കിലോ ശരീരഭാരത്തിന് 1.6 ഗ്രാം പ്രോട്ടീൻ ആവശ്യമായി വന്നേക്കാം. ഒരു ഗർഭിണിയോ മുലയൂട്ടുന്ന സ്ത്രീയോ ആ പ്രായത്തിലുള്ള മറ്റ് ആളുകളേക്കാൾ കൂടുതൽ പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്.
പ്രോട്ടീന്‍റെ അഭാവം ക്ഷീണം, വിശപ്പ്, അസുഖം, പരിക്കില്‍ നിന്ന് സാവധാനത്തിൽ സുഖം പ്രാപിക്കള്‍ തുടങ്ങിയവയ്ക്ക് വഴി തെളിക്കും. കുറഞ്ഞ പ്രോട്ടീൻ പേശികളുടെ നഷ്ടത്തിനും കാരണമാകും, പ്രത്യേകിച്ച് പ്രായമായവരിൽ.
അമിതമായ പ്രോട്ടീൻ ദോഷകരമാകുമോ?
അമിതമായി പ്രോട്ടീന്‍ കഴിയ്ക്കുന്നത് വളരെ ദോഷകരമാണ്. ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കയില്‍ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് വായ്നാറ്റം, ദഹനക്കേട്, നിർജ്ജലീകരണം എന്നിവയ്ക്കും കാരണമാകും. ധാരാളം മാംസം, പാലുൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിയ്ക്കുന്നത് ഹൃദ്രോഗത്തിനും വൻകുടൽ കാൻസറിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
മോശം വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാന്‍ തോന്നുക, വരണ്ടതും ചൊറിച്ചിൽ അനുഭവപ്പെടുന്നതുമായ ചർമ്മം, ഉറങ്ങാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുക:
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...