Balanced Diet: എന്താണ് ബാലൻസ്ഡ് ഡയറ്റ്? ഭക്ഷണത്തിൽ ചേർക്കേണ്ട അവശ്യപോഷകങ്ങൾ ഇവയാണ്

Health benefits of Balanced Diet: നമ്മുടെ ശരീരത്തിന് ഊർജം പകരുന്ന പോഷകങ്ങൾ മുതൽ അവശ്യ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ വരെ സമീക‍‍ൃതാഹാരത്തിൽ ഉൾപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 10:36 AM IST
  • മാക്രോ ന്യൂട്രിയന്റുകൾ ഊർജം പ്രദാനം ചെയ്യുന്നു
  • അവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്നു
  • മൈക്രോ ന്യൂട്രിയന്റുകൾ ചെറിയ അളവിൽ അത്യന്താപേക്ഷിതമാണെങ്കിലും വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു
  • മൈക്രോ ന്യൂട്രിയന്റുകളിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുന്നു
Balanced Diet: എന്താണ് ബാലൻസ്ഡ് ഡയറ്റ്? ഭക്ഷണത്തിൽ ചേർക്കേണ്ട അവശ്യപോഷകങ്ങൾ ഇവയാണ്

സമീകൃതാഹാരം നിലനിർത്തുക എന്നതിനർത്ഥം നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം മികച്ചതായി നിലനിർത്തുക എന്നതാണ്. നമ്മുടെ ശരീരത്തിന് ഊർജം പകരുന്ന പോഷകങ്ങൾ മുതൽ അവശ്യ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ വരെ സമീക‍‍ൃതാഹാരത്തിൽ ഉൾപ്പെടുന്നു. സമീകൃതാഹാരം ആസൂത്രണം ചെയ്യാൻ ശ്രമിക്കുമ്പോൾ ചേർക്കേണ്ട പോഷകങ്ങൾ എന്തൊക്കെയാണെന്നും ശരിയായ രീതിയിൽ കഴിക്കുമ്പോൾ ഈ ഭക്ഷണക്രമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എങ്ങനെ ​ഗുണം ചെയ്യുമെന്നും നോക്കാം.

എന്താണ് സമീകൃതാഹാരം?

അടിസ്ഥാനപരമായി, സമീകൃതമായ അളവിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ വിപുലമായ ശ്രേണി നൽകുന്ന ഒരു ഭക്ഷണക്രമമാണിത്. ഈ പോഷകങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാം: മാക്രോ ന്യൂട്രിയന്റുകൾ, മൈക്രോ ന്യൂട്രിയന്റുകൾ. സമീകൃതാഹാരത്തിന്റെ ഈ രണ്ട് വിഭാഗങ്ങളിലും കാണാവുന്ന ചില പ്രധാന പോഷകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മാക്രോ ന്യൂട്രിയന്റുകൾ

മാക്രോ ന്യൂട്രിയന്റുകൾ ഊർജം പ്രദാനം ചെയ്യുന്നു. അവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ഉൾപ്പെടുന്നു.

കാർബോഹൈഡ്രേറ്റുകൾ: കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടങ്ങളാണ്. അവ നമ്മുടെ തലച്ചോറിനും പേശികൾക്കും അവയവങ്ങൾക്കും ഊർജ്ജം നൽകുന്നു. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർ​ഗങ്ങൾ എന്നിവ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.

പ്രോട്ടീനുകൾ: പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിന്റെ നിർമാണ ഘടകങ്ങളാണ്. പേശികളുടെ വളർച്ചയ്ക്കും വികാസത്തിനും എൻസൈമുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിനും അവ നിർണായകമാണ്. പ്രോട്ടീന്റെ ഉറവിടങ്ങളിൽ ലീൻ പ്രോട്ടീൻ, മത്സ്യം, പാൽ ഉത്പന്നങ്ങൾ എന്നിവയും ബീൻസ്, ടോഫു തുടങ്ങിയ സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളും ഉൾപ്പെടുന്നു.

ALSO READ: നാളികേര വെള്ളം ദിവസവും കുടിച്ചാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

കൊഴുപ്പുകൾ: ആരോഗ്യകരമായ കൊഴുപ്പുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അവ ഊർജ്ജം പ്രദാനം ചെയ്യുന്നു, കോശങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നു, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അവോക്കാഡോ, പരിപ്പ്, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടങ്ങളാണ്.

നാരുകൾ: ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നാരുകൾ കാണപ്പെടുന്നു. ഇത് ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും നാരുകൾ സഹായിക്കുന്നു, വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇവ നല്ലതാണ്.

മൈക്രോ ന്യൂട്രിയന്റുകൾ

മൈക്രോ ന്യൂട്രിയന്റുകൾ ചെറിയ അളവിൽ അത്യന്താപേക്ഷിതമാണെങ്കിലും വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. മൈക്രോ ന്യൂട്രിയന്റുകളിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുന്നു.

വിറ്റാമിനുകൾ: ചർമത്തിന്റെയും കാഴ്ചയുടെയും ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് വരെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകൾ അത്യന്താപേക്ഷിതമാണ്. പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു.

ധാതുക്കൾ: അസ്ഥികളുടെ ആരോഗ്യം, ശരീരത്തിന് ആവശ്യമായ ജലാംശം, നാഡികളുടെ പ്രവർത്തനം എന്നിവയ്ക്ക് ധാതുക്കൾ നിർണായകമാണ്. ധാതുക്കളുടെ ഉറവിടങ്ങളിൽ പാൽ ഉത്പന്നങ്ങൾ, ഇലക്കറികൾ, പരിപ്പുകൾ, വിത്തുകൾ എന്നിവ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News