Digital dementia: അവസാനമായി ഫോണ്‍ നമ്പര്‍ മനപാഠമാക്കിയത് എപ്പോഴാണ്? ഡിജിറ്റല്‍ ഡിമെന്‍ഷ്യ നിങ്ങളെയും ബാധിച്ചോ!

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലുമാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യ കൂടുതലായി കാണുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 05:04 PM IST
  • ഓര്‍മ്മക്കുറവ്, ഏകാഗ്രത കുറയുക തുടങ്ങിയവ ലക്ഷണങ്ങൾ
  • "ഡിജിറ്റൽ ഡിറ്റോക്സ്" പരിശീലിക്കുക
  • "സ്‌ക്രീൻ ടൈം ട്രാക്കർ" പോലുള്ള ആപ്പുകൾ ഉപയോഗിക്കുക
Digital dementia: അവസാനമായി ഫോണ്‍ നമ്പര്‍ മനപാഠമാക്കിയത് എപ്പോഴാണ്? ഡിജിറ്റല്‍ ഡിമെന്‍ഷ്യ നിങ്ങളെയും ബാധിച്ചോ!

ഇലക്ട്രോണിക് ഉപകരണങ്ങൾ ആധിപത്യം പുലര്‍ത്തുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഉറക്കം ഉണരുന്നത് മുതലേ വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി നാം ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിക്കുന്നു. എന്നാലീ അമിത ഉപയോ​ഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
നിങ്ങള്‍ അവസാനമായി ഫോണ്‍ നമ്പര്‍ മനപാഠമാക്കിയത് എപ്പോഴാണ്? നാവി​ഗേഷന് വേണ്ടി ​ഗൂ​ഗുൾ മാപ്പ് പോലുള്ളവയെ ആശ്രയിക്കേണ്ടി വരുന്നുണ്ടോ? ഇവയെല്ലാം വിരൽ ചൂണ്ടുന്നത് അമിതമായ സ്ക്രീൻ ടൈമിന്റെ പാർശ്വഫലങ്ങളിലേക്കാണ്.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വൈജ്ഞാനിക കഴിവുകള്‍ക്ക് സംഭവിക്കുന്ന അപചയത്തെ സൂചിപ്പിക്കാൻ ഉപയോ​ഗിക്കുന്ന വാക്കാണ് ഡിജിറ്റല്‍ ഡിമെന്‍ഷ്യ എന്നത്. ഓര്‍മ്മക്കുറവ്, ഏകാഗ്രത കുറയുക, പഠന ശേഷി കുറയുക തുടങ്ങിയവ ഡിജിറ്റല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളായി കണക്കാക്കിയിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും ഇവ കൂടുതലായി കാണുന്നത്.

Read Also: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി

ഡിജിറ്റല്‍ ഡിമെന്‍ഷ്യയെ പ്രതിരോധിക്കാൻ ചില മാർ​ഗങ്ങൾ

നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക. അനാവശ്യ അലേർട്ടുകൾ കുറയ്ക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.

ഒഴിവ് സമയങ്ങളിൽ ഫോണുപയോ​ഗിക്കുന്നതിന് പകരം പുസ്തക വായന, ധ്യാനം, പ്രകൃതിയിൽ സമയം ചെലവഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

നിങ്ങളുടെ ഉപകരണത്തിൻ്റെ ഉപയോഗം ട്രാക്കുചെയ്യാനും അത് കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സജ്ജീകരിക്കുന്നതിനും "സ്‌ക്രീൻ ടൈം ട്രാക്കർ" പോലുള്ള ആപ്പുകൾ ഉപയോഗിക്കുക.

"ഡിജിറ്റൽ ഡിറ്റോക്സ്" പരിശീലിക്കുക. പൂർണ്ണമായും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വിട്ട് നിന്ന് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം നീക്കിവെക്കുക. 

സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നതിന് പകരം കഴിവതും ഫോണിലൂടെ വിളിച്ച് സംസാരിക്കുക. 

മുഖാമുഖ സംഭാഷണങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. സാമൂഹിക ഇടപെടലുകൾ തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. 

പുതിയ ഭാഷ പഠിക്കുക, ഉപകരണം വായിക്കുക, പസിലുകൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ തലച്ചോറിനെ കൂടുതൽ പ്രവർത്തിപ്പിക്കുക. 

നടത്തം, സൈക്ലിംഗ്, യോഗ തുടങ്ങിയ പ്രവർത്തനങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

തലച്ചോറിൻ്റെ പ്രവർത്തനത്തിന് ശരിയായ ഉറക്കം ആവശ്യമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ എക്‌സ്‌പോഷർ കുറയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News