World Sight Day 2022: കൺമണി പോലെ കാക്കാം കണ്ണുകളെ; സ്ക്രീൻ സമയം വർധിക്കുന്നത് കാഴ്ചയെ ബാധിക്കുന്നതിങ്ങനെ

Eye diseases: ഇന്ത്യയിൽ 10 ദശലക്ഷത്തിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗമാണ് രാജ്യത്ത് നേത്രരോഗമുള്ളവരുടെ എണ്ണം വർധിക്കുന്നതിന് പ്രധാന കാരണം.

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 11:43 AM IST
  • നേത്രരോ​ഗങ്ങളെ തടയാനുള്ള പ്രധാന മാർ​ഗം ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെയോ നേത്രരോഗവിദഗ്ദ്ധനെയോ സന്ദർശിച്ച് പതിവായി നേത്രപരിശോധന നടത്തുക എന്നതാണ്
  • ഇത് രോഗങ്ങളെ തടയാനും അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിൽ രോഗാവസ്ഥകൾ കണ്ടെത്താനും ശരിയായ ചികിത്സയിലൂടെ കൃത്യസമയത്ത് രോഗം നിയന്ത്രിക്കാനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും
World Sight Day 2022: കൺമണി പോലെ കാക്കാം കണ്ണുകളെ; സ്ക്രീൻ സമയം വർധിക്കുന്നത് കാഴ്ചയെ ബാധിക്കുന്നതിങ്ങനെ

ലോക കാഴ്ച ദിനം 2022: ഈ വർഷം ഒക്ടോബർ പതിമൂന്നിന് ലോക കാഴ്ച ദിനമായി ആചരിക്കുന്നു. അന്ധതയിലേക്കും കാഴ്ച വൈകല്യത്തിലേക്കും ശ്രദ്ധ ആകർഷിക്കുന്ന ഒരു വാർഷിക ആഗോള പരിപാടിയാണിത്. എല്ലാ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ചദിനമായി ആചരിച്ചുവരുന്നത്. സ്‌ക്രീൻ സമയത്തിന്റെ വർദ്ധനവ് നമ്മുടെ കണ്ണുകളിലും അനുബന്ധ പ്രശ്‌നങ്ങളിലും ഉണ്ടാക്കുന്ന ആ​ഘാതങ്ങളാണ് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നത്. ഫോണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നമ്മൾ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. ഈ ഫോൺ സ്‌ക്രീനുകൾ നമ്മുടെ കാഴ്ചയെ നശിപ്പിക്കുമോ? ഏറ്റവും കൂടുതൽ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുള്ള ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൂടാതെ 10 ദശലക്ഷത്തിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രാജ്യവുമാണ്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ അമിതമായ ഉപയോഗമാണ് ഇന്ത്യയിൽ നേത്രരോഗങ്ങളുടെ എണ്ണം വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.

നേത്രരോ​ഗങ്ങളെ തടയാനുള്ള പ്രധാന മാർ​ഗം ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെയോ നേത്രരോഗവിദഗ്ദ്ധനെയോ സന്ദർശിച്ച് പതിവായി നേത്രപരിശോധന നടത്തുക എന്നതാണ്. ഇത് രോഗങ്ങളെ തടയാനും അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിൽ രോഗാവസ്ഥകൾ കണ്ടെത്താനും ശരിയായ ചികിത്സയിലൂടെ കൃത്യസമയത്ത് രോഗം നിയന്ത്രിക്കാനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി), ഡയബറ്റിക് റെറ്റിനോപ്പതി (ഡിആർ) തുടങ്ങിയ രോഗങ്ങൾ കൃത്യമായും ശരിയായ സമയത്തും കൈകാര്യം ചെയ്തില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനോ കാഴ്ചവൈകല്യത്തിനോ ഇടയാക്കും.

“എന്റെ ക്ലിനിക്കൽ നിരീക്ഷണത്തിൽ, 60 വയസും അതിൽ കൂടുതലുമുള്ളവരിൽ 60 ശതമാനം ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള തിമിരം അനുഭവപ്പെടുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ടതും ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതുമാണ്. ഈ രോഗികളിൽ 40 ശതമാനം പേർ കാഴ്ച വൈകല്യങ്ങളോടെ കൂടുതൽ ഗുരുതരമായ കേസുകൾ അനുഭവിക്കുന്നു. എന്നാൽ തിമിരരോഗികൾ രോഗം മൂർച്ഛിച്ച ഘട്ടത്തിൽ വന്നാലും ശസ്ത്രക്രിയയിലൂടെ പൂർണമായ കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്ന് മുംബൈ റെറ്റിന സെന്റർ സിഇഒ വിട്രിയോറെറ്റിനൽ സർജൻ ഡോ. അജയ് ദുദാനി പറയുന്നു.

ALSO READ: World Arthritis Day 2022: ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

“മറുവശത്ത്, ഗ്ലോക്കോമയും റെറ്റിന രോഗങ്ങളും ഉൾപ്പെടെയുള്ള രോഗങ്ങൾ ചികിത്സിച്ചില്ലെങ്കിൽ അന്ധത ഉൾപ്പെടെയുള്ള ചികിത്സിച്ച് മാറ്റാനാവാത്ത അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്, ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായും സമയബന്ധിതമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രമേഹബാധയുടെ വർഷങ്ങൾ വർധിക്കുന്നതനുസരിച്ച്, ഈ അപകടസാധ്യത വർധിക്കുന്നു. 20 വർഷമായി പ്രമേഹം അനുഭവിക്കുന്നവർക്ക് നേത്രരോഗത്തിനുള്ള സാധ്യത 90 ശതമാനമാണ്. എന്റെ രോഗികളിൽ 15 മുതൽ 20 ശതമാനം വരെ ഗ്ലോക്കോമയും ഉണ്ട്, ഇത് ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുകയും വ്യക്തികൾ ഫോളോ-അപ്പുകൾക്കായി എത്തിയില്ലെങ്കിൽ അതിവേഗം പുരോഗമിക്കുകയും ചെയ്യും.

“എന്നിരുന്നാലും, ഇന്ന് ഞങ്ങൾ നേത്രരോ​ഗങ്ങളെയും ചികിത്സകളെയും സംബന്ധിച്ച് അവബോധം വളർത്തുന്നതിനും സ്ക്രീനിംഗ് പ്രക്രിയ ലളിതമാക്കുന്നതിന് സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുകയാണ്. കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നുകൾ, നൂതന മരുന്നുകൾ, ലേസർ അല്ലെങ്കിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള പതിവ് നിരീക്ഷണത്തിനൊപ്പം, അവസ്ഥ നിയന്ത്രിക്കുന്നതിന് നിരവധി വിപുലമായ ചികിത്സാ ഓപ്ഷനുകൾ ലഭ്യമാണ്. ഗ്ലോക്കോമയ്‌ക്കും മറ്റ് നേത്രരോഗങ്ങൾക്കുമുള്ള അത്തരം ചികിത്സാരീതികളെക്കുറിച്ചുള്ള അറിവും അവബോധവും ഒപ്റ്റിമൽ നേത്ര പരിചരണം പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

അമിതമായ സ്‌ക്രീൻ ടൈം മൂലം ഉണ്ടാകുന്ന നേത്ര സംബന്ധമായ പ്രശ്നങ്ങൾ

വരണ്ട കണ്ണുകൾ: മണിക്കൂറുകളോളം സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്സ് ​ഗാഡ്ജറ്റുകളിൽ നോക്കി സമയം ചിലവഴിക്കുന്നത് നമ്മളെ കണ്ണുകളുടെ ഇടയ്ക്കിടെയുള്ള ഇമ ചിമ്മൽ തടയുന്നു. ഇതിനെ തുടർന്ന് കണ്ണുകളിൽ വരൾച്ചയും വേദനയും ഉണ്ടാകുന്നു.

കണ്ണിന്റെ ക്ഷീണം: തീവ്രമായ സ്ക്രീൻ ഉപയോഗത്താൽ കണ്ണുകൾ ക്ഷീണിക്കുന്ന അവസ്ഥയാണ് അസ്തെനോപ്പിയ, നേത്ര ക്ഷീണം അല്ലെങ്കിൽ കണ്ണിന്റെ ക്ഷീണം. കംപ്യൂട്ടർ സ്‌ക്രീനിലോ സ്‌മാർട്ട്‌ഫോണിലോ ദീർഘനേരം ഉറ്റുനോക്കുന്നത് കണ്ണുകൾക്ക് ക്ഷീണം ഉണ്ടാക്കും. സ്ക്രീൻ ടൈമുകളിൽ ഇടയ്ക്ക് കണ്ണുകൾക്ക് വിശ്രമം നൽകണം.

പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി): എഎംഡി കേന്ദ്ര കാഴ്ചയെ ബാധിക്കുന്നു, പ്രായമായവരിൽ ഇത് വളരെ സാധാരണമാണ്. സ്‌ക്രീനിൽ നിന്നുള്ള നീല വെളിച്ചം റെറ്റിനയെ തകരാറിലാക്കുന്നതിനാൽ, ഇത് എഎംഡിയുടെ ആരംഭത്തിനും ഒടുവിൽ കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. എന്നിരുന്നാലും, നേരത്തെ തന്നെ എഎംഡി കണ്ടെത്തുന്നതിലൂടെ, നിങ്ങൾക്ക് ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ തേടാനും കാഴ്ച നഷ്ടം ഒഴിവാക്കാനും കഴിയും.

കാഴ്ചക്കുറവ്: ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ളതോ മങ്ങിയതോ ആയ അവസ്ഥയാണ് മയോപിയ അല്ലെങ്കിൽ അടുത്തുള്ള കാഴ്ചക്കുറവ്. നിങ്ങളുടെ അടുത്തുള്ള വസ്തുക്കൾ വ്യക്തമാണ്. ദീർഘനേരം സ്‌ക്രീനിൽ ഉറ്റുനോക്കുന്നത് നിങ്ങളുടെ കണ്ണുകൾ കൈയുടെ നീളത്തിൽ താഴെയുള്ള വസ്തുക്കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് കാഴ്ചക്കുറവിന് കാരണമാകുന്നു. വരണ്ട കണ്ണുകൾ, ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട്, അമിതമായ സ്‌ക്രീൻ സമയം കാരണം കണ്ണുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ എന്നിവ കണ്ണിന്റെ പേശികളിൽ ഭാരമുണ്ടാക്കും. 

നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാനുള്ള ചില വഴികൾ:

കണ്ണ് ചിമ്മുന്നതും കണ്ണിന് ജലാംശം നൽകുന്ന ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നതും കണ്ണുകളുടെ വരൾച്ചയെ തടയും

സ്‌ക്രീനിൽ നിന്നുള്ള വെളിച്ചം കുറയ്ക്കാനും കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ നിന്ന് ഒരു കൈയുടെ നീളമെങ്കിലും നിലനിർത്താനും ഓവർഹെഡ് ലൈറ്റിംഗ് ക്രമീകരിക്കുക

സ്‌ക്രീൻ ഉള്ളടക്കത്തിന്റെ വലിപ്പം കൂട്ടുകയും സ്‌ട്രെയിൻ കുറയ്ക്കുകയും ഓരോ 30-40 മിനിറ്റിലും ഇടവേളകൾ എടുക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്യുക

ഈ വർഷം, ഒക്ടോബർ 13 ലോക കാഴ്ച ദിനമായി ആചരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യക്തികളെ ബോധവൽക്കരിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുക, കൃത്യമായ നേത്ര പരിശോധനകൾ നടത്തുക, സമയബന്ധിതമായ ചികിത്സ എന്നിവ കാഴ്ച വൈകല്യങ്ങളെ തടയുന്നതിന് സഹായകമാകും. നിങ്ങളുടെ സ്‌ക്രീൻ സമയത്തിന്റെ ഒരു കുറിപ്പ് സൂക്ഷിക്കാൻ മറക്കരുത്. കൂടാതെ നിങ്ങളുടെ കണ്ണുകളും ശരീരവും ആരോഗ്യകരമായി നിലനിർത്തുന്നതിന് ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നിലനിർത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News