ഒരുപാടങ്ങ് പതപ്പിക്കണ്ട..

ബാത്തി൦ഗ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.

Last Updated : Apr 3, 2019, 06:15 PM IST
 ഒരുപാടങ്ങ് പതപ്പിക്കണ്ട..

പാത്രങ്ങളും, തുണികളും കഴുകാന്‍ വേണം സോപ്പ്.. കുളിക്കാനും വേണം സോപ്പ്..

എന്നാല്‍, സോപ്പ് നല്ലതാണോ?

സോപ്പുകള്‍ക്കു ധാരാളം ഗുണങ്ങളുണ്ടെന്നതു സത്യം തന്നെ. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷവും ഉണ്ടാവാം.

സോപ്പ് പതപ്പിക്കുന്നതിന് മുന്‍പ്...

. അമ്പതുവയസിനു ശേഷം സോപ്പ് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് അനുയോജ്യം. പ്രായമേറുമ്പോള്‍ ചര്‍മത്തിന്‍റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.

∙ പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍ക്കു വീര്യം വളരെ കൂടുതലാണ്. അവ കൈകളില്‍ പുരളാത്ത വിധത്തില്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചാരം ഏറ്റവും ഉത്തമം.

∙ ബാത്തി൦ഗ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.

∙ ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവ ചര്‍മത്തിലേക്കു നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു മാത്രം പുരട്ടുക.

∙ മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം. 

∙ തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത് ചൊറിച്ചില്‍ പ്രശ്നം കൂട്ടുകയേ ഉള്ളൂ. 

∙ സോപ്പും ഷാംപൂവുമൊക്കെ ചര്‍മത്തിന്‍റെ എണ്ണമയം നഷ്ടപ്പെടുത്തും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് താരന്‍ ശല്യം കൂടുന്നത് അതുകൊണ്ടാണ്. തലയില്‍ ഷാംപൂവോ സോപ്പോ പുരട്ടി എണ്ണമയം കളഞ്ഞാല്‍ കുളി കഴിഞ്ഞ ഉടനെ വെളിച്ചെണ്ണയോ മറ്റോ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ല ഫലം ചെയ്യും.

Trending News