ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ വരുന്ന ആഴ്ച്ചയില്‍ രണ്ട് വര്‍ഷം തികക്കാനിരിക്കെ കാബിനറ്റില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയെന്ന്‍ റിപ്പോര്‍ട്ട്.മന്ത്രിമാരായ ജെപി നദ്ദ,പ്രകാശ് ജാവേദ്ക്കര്‍ ,ഗിരിരാജ് സിംഗ് എന്നിവരുടെ സ്ഥാനം തെറിച്ചേക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു .ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്
അസം തിരഞ്ഞെടുപ്പ് ഫലം കാബിനറ്റ് അഴിച്ചു പണിയില്‍ കാര്യമായി പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അസമിലെയും, കേരളം , തമിഴ്നാട്, പശ്ചിമബംഗാള്‍ ,തമിള്‍നാട്,പുതുച്ചേരി എന്നിവിടങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പുറത്ത് വരിക
നിലവില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ജെപി നദ്ദ, പരിസ്ഥിതി വകുപ്പിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവേദ്ക്കര്‍, ചെറുകിട-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ഗിരി രാജ് സിംഗ് എന്നിവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കുകയും പുതിയവരെ നിയമിക്കാനുമാണ് ആലോചിക്കുന്നത് .നിലവില്‍ പുറത്ത് വന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം ഇപ്പോള്‍ നിലവില്‍ കേന്ദ്ര കായിക വകുപ്പിന്റെ സ്വാതന്ത്ര്യ ചുമതല വഹിക്കുന്ന സര്‍ബാനന്ദ സോനോവാള്‍ അസമില്‍ മുഖ്യമന്ത്രി ആയാല്‍ ആ ഒഴിവ് കൂടി നികത്തേണ്ടതായി വരും.
രണ്ട് വര്‍ഷം തികയുന്ന മോദി സര്‍ക്കാര്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സമ്മര്‍ദത്തിലാണ് ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ പ്രകടനത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് തൃപ്തരല്ലെന്നും പരിസ്ഥിതി വകുപ്പ് പോലുള്ള വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ മാത്രം കാര്യ ശേഷി ജാവേദ്ക്കറിനില്ലെന്നുമാണ് വിലയിരുത്തപ്പെട്ടിട്ടുള്ളതെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്