ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബി.എ ഡിഗ്രി സർട്ടിഫിക്കറ്റ് ഒറിജിനൽ തന്നെയെന്ന് ഡൽഹി യൂനിവേർസിറ്റി റജിസ്റ്റ്രാർ. യൂനിവേർസിറ്റി റജിസ്ട്രാർ തരുൺ ദാസാണ് മോഡിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ ആധിക്കാരികത സ്ഥിരീകരിച്ചത് . സര്‍വകലാശാലയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചതായും മോദി ബിരുദം നേടിയ കാര്യം സ്ഥിരീകരിച്ചതായും സര്‍വകലാശാല റജിസ്റ്റാര്‍ അറിയിച്ചു.
മോദി ബിരുദപഠനം പൂര്ത്തിയാക്കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ സര്വകലാശാലയിലുണ്ടെന്നും, എന്നാല്‍, 1979ലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയതെന്ന പരാമര്‍ശം തെറ്റാണെന്നും സര്‍വകലാശാല അറിയിച്ചു. ഇതിനും ഒരു വര്‍ഷം മുന്‍പുതന്നെ മോദി പഠനം പൂര്‍ത്തിയാക്കിയിരുന്നു. 1978ല്‍ ബിരുദ പരീക്ഷ പാസായ മോദിക്ക് 1979ല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയെന്നും സര്‍വകലാശാല അറിയിച്ചു.
ഏന്നാല്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു തെളിയിക്കുമെന്നു എഎപി നേതൃത്വം പറഞ്ഞു. ഇന്ത്യയിലെ സര്‍വകലാശാല കംപ്യൂട്ടറൈസ്ഡ് മാര്‍ക് ലിസ്റ്റ് നല്കാന് തുടങ്ങുന്നതിനു മുന്‍പ് എങ്ങനെ മോദിക്ക് മാത്രം കംപ്യൂട്ടറൈസ്ഡ് മാര്‍ക് ലിസ്റ്റ് ലഭിച്ചുവെന്നു സര്‍വകലാശാല വ്യക്തമാക്കണമെന്നു എഎപി ആവശ്യപ്പെട്ടു.ഇന്നലെ പത്ര സമ്മേളനത്തിൽ വെച്ച് മോഡിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പുറത്ത് വിട്ടതിന് പിന്നാലെ അവ വ്യാജമാണെന്ന് എ.എ.പി നേതാവ് അശുതോഷ് വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റുകളിൽ വ്യത്യസ്ത പേരുകളാണ് രേഖപ്പെടുത്തിയതെന്നും അത് വ്യജമാണെന്നതിന്റെ തെളിവാണെന്നും എ.എ.പി ആരോപിച്ചിരുന്നു.
മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദവിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്.