Lok Sabha News: ശത്രുഘൻ സിൻഹ, സണ്ണി ഡിയോള്‍..., പതിനേഴാം ലോക്‌സഭയിൽ മൗനം പാലിച്ച എംപിമാര്‍ ഏറെ

Lok Sabha News:  ഓം ബിർള  ലോക്‌സഭാ സ്പീക്കറായി സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ ആദ്യമായി എംപിമാരാകുന്നവരുടെ പട്ടിക അദ്ദേഹം  തയ്യാറാക്കിയിരുന്നു. എംപിമാര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 02:12 PM IST
  • സഭയില്‍ ഒരിക്കലെങ്കിലും സംസാരിക്കണമെന്ന സ്പീക്കറുടെ അഭ്യർത്ഥന നിരസിച്ചവര്‍ ഏറെയാണ്‌. സ്പീക്കര്‍ എത്ര ശ്രമിച്ചിട്ടും 2019 നും 2024 നും ഇടയിൽ ഒരിക്കൽ പോലും സഭയില്‍ സംസാരിക്കാത്ത നിരവധി എംപിമാർ ഉണ്ടായിരുന്നു.
Lok Sabha News: ശത്രുഘൻ സിൻഹ, സണ്ണി ഡിയോള്‍..., പതിനേഴാം ലോക്‌സഭയിൽ മൗനം പാലിച്ച എംപിമാര്‍ ഏറെ

Lok Sabha News: പതിനേഴാം ലോക്‌സഭ അവസാനിക്കുകയാണ്, രാജ്യം പൊതു തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ഈ സമയം എന്നത് എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സമയമാണ്...

ഈ സമയത്ത് സഭയില്‍ എംപിമാരുടെ പ്രകടനം സംബന്ധിച്ച ഒരു വിലയിരുത്തല്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത് സഭയില്‍ ഒരിയ്ക്കല്‍ പോലും സംസാരിക്കാത്തവര്‍...!! 5 വര്‍ഷം നീണ്ട ലോക്‌സഭാ കാലയളവില്‍ മൗനം പാലിച്ച എംപിമാരും ഉണ്ട്..!! 

Also Read:  Valentine's Day 2024 Horoscope: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്‍!!
 
ഓം ബിർള  ലോക്‌സഭാ സ്പീക്കറായി സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ തന്‍റെ നിയമനത്തിന് തൊട്ടുപിന്നാലെ ആദ്യമായി എംപിമാരാകുന്നവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. എംപിമാര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സീറോ അവറിലായാലും ശരി അംഗങ്ങള്‍ സഭയില്‍ സംസാരിക്കണം എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

സഭയില്‍ ഒരിക്കലെങ്കിലും സംസാരിക്കണമെന്ന സ്പീക്കറുടെ അഭ്യർത്ഥന നിരസിച്ചവര്‍ ഏറെയാണ്‌. സ്പീക്കര്‍ എത്ര ശ്രമിച്ചിട്ടും 2019 നും 2024 നും ഇടയിൽ ഒരിക്കൽ പോലും സഭയില്‍ സംസാരിക്കാത്ത നിരവധി എംപിമാർ ഉണ്ടായിരുന്നു.

സഭയില്‍ മൗനം പാലിച്ച എംപിമാരുടെ പട്ടികയില്‍ ശത്രുഘൻ സിൻഹയും സണ്ണി ഡിയോളും ഉള്‍പ്പെടും. ബോളിവുഡ് സിനിമാ ലോകത്ത് തങ്ങളുടെ ഡയലോഗുകള്‍ കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ചവര്‍ സഭയില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നീണ്ട 5 വര്‍ഷക്കാലം മൗനം പാലിച്ചു എന്നത് തികച്ചും വിരോധാഭാസമായി തോന്നാം...!! 
 
സിനിമ സ്‌ക്രീനിൽ ‘ഖാമോഷ്’ എന്ന് ശത്രുഘൻ സിൻഹ പറയുമ്പോൾ സിനിമാ ഹാളില്‍  കരഘോഷം ഉയര്‍ന്നിരുന്നു. ബോളിവുഡിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ശത്രുഘനെ തൃണമൂൽ കോൺഗ്രസ് ലോക്‌സഭയിലേക്ക് അയച്ചു. പതിനേഴാം ലോക്‌സഭയുടെ കാലാവധി അവസാനിച്ചെങ്കിലും അസൻസോൾ എംപി സഭയില്‍  ഒരക്ഷരം മിണ്ടിയില്ല. ലോക്‌സഭയിൽ അദ്ദേഹം പൂര്‍ണ്ണമായും മൗനം പാലിച്ചു. ചില പ്രതിപക്ഷ പ്രകടനങ്ങളില്‍ അദ്ദേഹം  പങ്കെടുത്തെങ്കിലും സഭയില്‍ മൗനം പാലിച്ചു. തന്‍റെ പ്രദേശവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അദ്ദേഹം ഉന്നയിച്ചിട്ടില്ല.
 
രേഖകള്‍ അനുസരിച്ച് നടനും രാഷ്ട്രീയക്കാരനുമായ സണ്ണി ഡിയോളും ലോക്‌സഭയിൽ ഒരു ചോദ്യം പോലും ചോദിച്ചില്ല,  വെള്ളിത്തിരയിൽ സണ്ണി ഡിയോളിന്‍റെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ ഏറെയാണ്‌. എന്നാല്‍, സഭയില്‍ അഞ്ച് വർഷം കഴിഞ്ഞിട്ടും ഗുരുദാസ്പൂരിൽ നിന്നുള്ള ഈ ബിജെപി എംപിക്ക് ലോക്‌സഭയിൽ സംസാരിക്കാനുള്ള അവസരം വന്നില്ല, റിപ്പോര്‍ട്ട് അനുസരിച്ച് പതിനേഴാം ലോക്‌സഭയിൽ അദ്ദേഹം ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല.

ബിജാപൂരിൽ നിന്നുള്ള ബിജെപി എംപി രമേഷ് ചന്ദപ്പ ജിഗജിനാഗിയും മൗനം പാലിച്ചവരിൽ ഉൾപ്പെടുന്നു. അനാരോഗ്യം മൂലം അദ്ദേഹത്തിന് സഭാ നടപടികളിൽ കൂടുതൽ സമയവും പങ്കെടുക്കാനായില്ല.

ബഹുജൻ സമാജ് പാർട്ടി (BSP) എംപി അതുൽ റായിയും പതിനേഴാം ലോക്‌സഭയുടെ നടപടികളിൽ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ നേതാവ് ജയിലിൽ ആയിരുന്നു.

നിലവിലെ ലോക്‌സഭയുടെ മുഴുവൻ കാലയളവിലും ഒന്നും സംസാരിക്കാത്ത 5 എംപിമാർകൂടിയുണ്ട്. ടിഎംസിയുടെ ദിബ്യേന്ദു അധികാരി, ബിജെപിയുടെ പ്രധാൻ ബറുവ, ബിഎൻ ബച്ചെഗൗഡ, അനന്ത് കുമാർ ഹെഗ്‌ഡെ, വി ശ്രീനിവാസ് പ്രസാദ് എന്നിവരാണ് സഭയില്‍ ഒരു വാക്ക് പോലും സംസാരിക്കാതെ നീണ്ട 5 വര്‍ഷക്കാലം മൗനം അവലംബിച്ചവര്‍...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News