മഹാരാഷ്ട്രയില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലേഭട്ട്, രാജേഷ് റാലേഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. 

Updated: Apr 29, 2018, 11:26 AM IST
മഹാരാഷ്ട്രയില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

അഹമ്മദ്‌നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. യോഗേഷ് റാലേഭട്ട്, രാജേഷ് റാലേഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഒരു ചായക്കടയുടെ മുന്നിലിരിക്കുകയായിരുന്ന ഇരുവരെയും ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഇരുവരെയും അഹമ്മദ്‌നഗറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശരണം സംഭവിക്കുകയായിരുന്നു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 23ന് ശിവസേന നേതാവായ സച്ചിന്‍ സാവന്ത് അജ്ഞാതരുടെ വെടിയേറ്റ്‌ മരിച്ചിരുന്നു. കുരാറില്‍ നിന്നുള്ള ശിവസേനയുടെ പ്രാദേശിക നേതാവായിരുന്നു സാവന്ത്.