Shukra Gochar In Meen: ജ്യോതിഷ പ്രകാരം ശുക്രൻ ഉച്ച ഭാവത്തിൽ നിൽക്കുമ്പോഴാണ് മാളവ്യ രാജയോഗം ഉണ്ടാകുന്നത്.
Malavya Rajayoga 2025: പഞ്ചമഹാപുരുഷ രാജയോങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. ഇത് ജീവിതത്തിൽ സന്തോഷത്തിനും സമൃദ്ധിക്കും വിജയത്തിനും വഴിയൊരുക്കും.
ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. എപ്പോഴാണോ ശുക്രൻ തന്റെ ഉച്ച രാശിയിൽ പ്രവേശിക്കുന്നത് അപ്പോഴൊക്കെ രാജയോഗം രൂപപ്പെടുന്നു.
ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം ശുക്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറും. എപ്പോഴാണോ ശുക്രൻ തന്റെ ഉച്ച രാശിയിൽ പ്രവേശിക്കുന്നത് അപ്പോഴൊക്കെ രാജയോഗം രൂപപ്പെടുന്നു.
ജനുവരി അവസാനം ശുക്രൻ മാളവ്യ രാജയോഗം രൂപീകരിക്കും. 2025 ജനുവരി 28 ന് സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ അതിൻ്റെ ഉച്ചന്ന രാശിയായ മീന രാശിയിൽ പ്രവേശിക്കും ഇത് മെയ് 31 വരെ തുടരും. ഈ സമയത്ത് മാളവ്യ രാജയോഗം ഉണ്ടാകും. ഇതിലൂടെ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്സമൃദ്ധി
ജ്യോതിഷ പ്രകാരം പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാളവ്യ യോഗം. ഈ യോഗം രൂപപ്പെടുമ്പോൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും വിജയത്തിനും വഴിയൊരുക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതും ആകർഷകമായ വ്യക്തിത്വവുമുണ്ടാകും
മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ അതായത് ശുക്രൻ ലഗ്നത്തിൽ നിന്ന് 1, 4, 7, 10 ഭാവങ്ങളിൽ ആണെങ്കിൽ അല്ലെങ്കിൽ ജാതകത്തിൽ ചന്ദ്രൻ, ഇടവം, തുലാം, മീനം എന്നിവയിലാണെങ്കിൽ മാളവ്യ രാജയോഗം രൂപപ്പെടുന്നു
ശുക്രനിൽ സൂര്യൻ്റെയോ വ്യാഴത്തിൻ്റെയോ ദൃഷ്ടി പതിഞ്ഞിരിക്കുന്ന സമയമാണെങ്കിൽ ആ വ്യക്തിക്ക് ഈ രാജയോഗത്തിൽ നിന്ന് കുറഞ്ഞ ഫലങ്ങൾ ആയിരിക്കും ലഭിക്കുക. കാരണം സൂര്യനും വ്യാഴത്തിനും ശുക്രനുമായി ശത്രുതയുണ്ട്.
ശുക്രനിൽ സൂര്യൻ്റെയോ വ്യാഴത്തിൻ്റെയോ ദൃഷ്ടി പതിഞ്ഞിരിക്കുന്ന സമയമാണെങ്കിൽ ആ വ്യക്തിക്ക് ഈ രാജയോഗത്തിൽ നിന്ന് കുറഞ്ഞ ഫലങ്ങൾ ആയിരിക്കും ലഭിക്കുക. കാരണം സൂര്യനും വ്യാഴത്തിനും ശുക്രനുമായി ശത്രുതയുണ്ട്.
ഏതൊക്കെ രാശിക്കാർക്കാണ് മാളവ്യ രാജ്യയോഗം കൊണ്ട് ഗുണം ലഭിക്കുകയെന്ന് നോക്കാം...
മീനം (Pisces): ഒരു വർഷത്തിനുശേഷംഈ രാശിയിൽ ശുക്രൻ്റെ സംക്രമണത്തിലൂടെയാണ്വും മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഇവർക്ക് നിക്ഷേപത്തിൽ നിന്ന് നല്ല വരുമാനം, ജോലിക്കും ബിസിനസിനും സമയം അനുകൂലം, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചന, ആഗ്രഹിച്ച ജോലിയും സ്ഥലമാറ്റവും ലഭിക്കും.
ഇടവം (Taurus): മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവരുടെ ഭാഗ്യം തെളിയിക്കും. ഭാഗ്യം പൂർണ്ണമായി പിന്തുണയ്ക്കും, വരുമാനം വർദ്ധിക്കും, പുതിയ ബിസിനസ്സ് തുടങ്ങാൻ സമയം അനുകൂലം, നിക്ഷേപത്തിൽ നിന്ന് ലാഭം, പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കാൻ സാധ്യത.
ധനു (Sagittarius): ശുക്രൻ്റെ സംക്രമണവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് വാഹനവും വസ്തുവകകളും വാങ്ങാം, പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് സന്തോഷം ലഭിക്കും, വരുമാനം വർദ്ധിക്കുന്നതോടെ ചില ആഡംബര വസ്തുക്കൾ വാങ്ങാം. നിങ്ങൾക്ക് ഭൗതിക സന്തോഷവും സമ്പത്തും കരിയറിൽ പുതിയ അവസരങ്ങളും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, കോടതി സംബന്ധമായ കാര്യങ്ങളിൽ അനുകൂലം. ആരോഗ്യം മികച്ചതായിരിക്കും.
കർക്കടകം (Cancer): മാളവ്യ രാജയോഗം ഇവർക്കും ശുഭ ഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും പൂർത്തിയാക്കാൻ കഴിയും, എല്ലാ പ്രവൃത്തികളിലും വിജയം, കരിയറിൽ പുതിയ അവസരങ്ങൾ, ഇണയുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)