Sullia: വനത്തിനോട് ചേർന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, വിഷം നൽകിയതെന്ന് സംശയം; അന്വേഷണം

Forest Department: കാടിനോട് ചേര്‍ന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം നല്‍കി കൊന്നതാണ് പ്രാഥമിക നിഗമനം.

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 05:22 PM IST
  • കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചതോടെയാണ് വനംവകുപ്പ് അധികൃതര്‍ വിവരം അറിയുന്നത്
  • ഉടന്‍ തന്നെ സ്ഥലത്തെത്തി ചത്ത കുരങ്ങൻമാരുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി
  • ബെംഗളൂരുവിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
Sullia: വനത്തിനോട് ചേർന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, വിഷം നൽകിയതെന്ന് സംശയം; അന്വേഷണം

സുള്ള്യ: ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍പ റിസര്‍വ് വനമേഖലയില്‍ ഇരുപത്തിയെട്ടോളം കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തി. കാടിനോട് ചേര്‍ന്ന സ്ഥലത്ത് വ്യാഴാഴ്ചയാണ് കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം നല്‍കി കൊന്നതാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തിൽ കൃത്യതയുണ്ടാകൂവെന്നും വനംവകുപ്പ് ഉദ്യോസ്ഥര്‍ അറിയിച്ചു. 

കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിച്ചതോടെയാണ് വനംവകുപ്പ് അധികൃതര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി ചത്ത കുരങ്ങൻമാരുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ബെംഗളൂരുവിലെ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: പിടികൊടുക്കാതെ കാടുകയറാതെ നരഭോജി കടുവ; തിരച്ചില്‍ തുടരുന്നു

മറ്റ് എവിടെയോ വച്ച് വിഷം നല്‍കി കൊന്ന ശേഷം കുരങ്ങന്‍മാരെ ഇവിടെ കൊണ്ട് തള്ളിയതാകാമെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥനായ അന്തോണി എസ് മാരിയപ്പ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. ആരാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പിന്നിലെന്ന് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അന്തോണി എസ് മാരിയപ്പ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News