500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
ജമ്മു കശ്മിരിലെ ഉറി സൈനികക്യാംപിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഉത്തരവാദിത്തം ലഷ്കറെ തയ്ബ ഏറ്റെടുക്കുന്നത്.