മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്സ്പ്രസ് (ട്രെയിന്‍ നംബര് 12290) പാളം തെറ്റി. നാഗ്പൂർ-മുംബൈ എക്സ്പ്രസിന്റെ 5 എസി കോച്ചുകളാണ് പാളം തെറ്റിയത്. 80 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. എന്നാല്‍, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 6.35 ഓടെയായിരുന്നു അപകടം. വസിന്ദ്-അസങ്കോണ്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. പത്ത് ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. 7.55 ഓടെ മുബൈയില്‍ എത്തേണ്ട ട്രെയിന്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.