യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മരണം 7 കവിഞ്ഞു!

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ താമസിക്കുന്ന ഇരുനില കെടിടം തകര്‍ന്നു വീണത്‌.   

Last Updated : Oct 14, 2019, 10:34 AM IST
യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മരണം 7 കവിഞ്ഞു!

മൗവ്: ഉത്തര്‍പ്രദേശിലെ മൗവ് ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന്‍ ഏഴു പേര്‍ മരണമടഞ്ഞു. 

ഇന്ന്‍ രാവിലെ മൗവ് ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു സംഭവം നടന്നത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. 

 

 

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ താമസിക്കുന്ന ഇരുനില കെടിടം തകര്‍ന്നു വീണത്‌. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

അപകടസ്ഥലത്ത് കെട്ടിട അവശിഷ്ടങ്ങളുടെ ഇടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം എത്തിച്ചുകൊടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Trending News